ജോളിയുമായി ബന്ധം; മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്

കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില് റെയ്ഡ്.
 | 
ജോളിയുമായി ബന്ധം; മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ റെയ്ഡ്. ലീഗ് നേതാവായ ഇമ്പിച്ചിമൊയ്തീന്റെ വീട്ടിലാണ് അന്വേഷണസംഘം പരിശോധന നടത്തിയത്. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ ഇമ്പിച്ചിമൊയ്തീനെ ജോളി പല തവണ വിളിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷകനെ ഏര്‍പ്പാടാക്കുന്നതിനായാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചിമൊയ്തീന്‍ പോലീസിനോട് പറഞ്ഞത്.

എന്നാല്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു എസ്പി കെ.ജി.സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞത്. അറസ്റ്റ് പ്രതീക്ഷിച്ചിരുന്ന ജോളി പിടിയിലാകുന്നതിന്റെ തലേന്ന് താമരശേരിയില്‍ അഭിഭാഷകനെ കണ്ടിരുന്നു. ആറ് കൊലപാതകങ്ങളും താനാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോളിയുടെ മറ്റ് രണ്ട് പ്രതികളുടെയും കസ്റ്റഡി കാലാവധി 16-ാം തിയതി അവസാനിക്കും. ഇനി രണ്ട് ദിവസം കൂടി മാത്രമാണ് ശേഷിക്കുന്നത്. കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.