യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില് പോലീസ് റെയ്ഡ്.
 | 
യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്; അഞ്ച് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയ്ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് മിന്നല്‍ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധമുള്ള 5 വിദ്യാര്‍ത്ഥികളെ പരിശോധനയില്‍ കസ്റ്റഡിയില്‍ എടുത്തു. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനുള്ളില്‍ കയറിയത്.

ഹോസ്റ്റലിന് മുന്നില്‍ ഗേറ്റിലൂടെ വലിയൊരു സംഘം പോലീസ് എത്തിയതിനൊപ്പം പിന്നിലെ ഗേറ്റിലൂടെ കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറുകയായിരുന്നു. വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച ഹോസ്റ്റലില്‍ വച്ച് കെഎസ്‌യു പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത ‘ഏട്ടപ്പന്‍’ എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാന്‍ പൊലീസിനന് കഴിഞ്ഞിട്ടില്ല.