ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ദുരന്തനിവാരണ സേനയെ നിയോഗിച്ചു

കേരളത്തില് ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
 | 
ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ദുരന്തനിവാരണ സേനയെ നിയോഗിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഓരോ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തെക്കന്‍ ചൈനാ കടലില്‍ രൂപപ്പെട്ട ന്യോള്‍ ചുഴലിക്കാറ്റാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമായി വരുന്നത്. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ കടലില്‍ കാറ്റിന്റെ വേഗം 50 മുതല്‍ 555 കിലോമീറ്റര്‍ വരെ വേഗതയിലാകുമെന്നും മുന്നറിയിപ്പ് പറയുന്നു.