Saturday , 20 July 2019
News Updates

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. അതിതീവ്ര മഴയ്ക്കാണ് സാധ്യത. മുഖ്യമന്ത്രിയാണ് കാലാവസ്ഥാ മുന്നറിയിപ്പ് അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപം കൊള്ളുന്നതായും അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് പറയുന്നു. മഴ ശക്തമായാല്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന ക്യാംപുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാകണം. നാളെ മുതല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി.

കടലില്‍ പോയവര്‍ അഞ്ചാം തിയതിക്കുള്ളില്‍ മടങ്ങണം. കേന്ദ്ര സേനാ വിഭാഗങ്ങളോട് തയ്യാറെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കളക്ടര്‍മാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം. മറ്റന്നാള്‍ മുതല്‍ മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

DONT MISS