ശക്തമായ മഴ തുടരുന്നു; 13 മരണം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര് മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല് മരണങ്ങള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില് തുടരുകയാണ്. വടക്കന് ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്പ്പൊട്ടലും റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള് ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
 | 

ശക്തമായ മഴ തുടരുന്നു; 13 മരണം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതികളില്‍പ്പെട്ട് വിവിധ ജില്ലകളിലായി 13 പേര്‍ മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുകയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇടുക്കിയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടിമാലി- മൂന്നാര്‍ ദേശീയ പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ഹസന്‍ കോയ എന്നയാളുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇയാളുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയാ ഫാത്തിമ, ദിയാ സന എന്നിവരാണ് മരിച്ചത്. കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടു പേര്‍ മരിച്ചു. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഇടുക്കിയില്‍ ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.

ശക്തമായ മഴ തുടരുന്നു; 13 മരണം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടിലുള്ള പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. കണ്ണപ്പന്‍കുണ്ട് സ്വദേശിയായ രജീഷിനെ കാറടക്കമാണ് കാണാതായിരിക്കുന്നത്. വയാനാട് വൈത്തരിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. വയനാട്ടില്‍ 21 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഡാമിന് സമീപത്തുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുണ്ട്. ഇവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ട്. താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കേരളം കേന്ദ്ര സഹായത്തിനായി സമീപിക്കുമെന്നാണ് സൂചന. ദുരന്തനിവാരണ സേനയും ഫയര്‍ഫോഴ്‌സുമാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കേന്ദ്ര സേനയെ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.