കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കേരളത്തില് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ മേഖലകളില് ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലപ്പുറം, പാലക്കാട്, തൃശൂര് ജില്ലകള്ക്ക് പ്രത്യേക ജാഗ്രതാ നിര്ദേശം നല്കിയിട്ടുണ്ട്.
 | 

കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ മേഖലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും ഇടിമിന്നലിനു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

7 മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. കേരളത്തിന്റെ തീരപ്രദേശത്ത് ഒട്ടാകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നുള്‍പ്പെടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തി.