കേരളത്തില്‍ ബുധനാഴ്ച്ച വരെ ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളത്തില് ബുധനാഴ്ച്ച വരെ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും വടക്കന് ജില്ലകളിലുമായിരിക്കും പ്രധാനമായും മഴ ലഭിക്കുക. വൃഷ്ടിപ്രദേശങ്ങളില് മഴ തുടരുന്നതിനാല് പല ഡാമുകളിലെയും ഷട്ടറുകള് തുറന്നുവിടാന് സാധ്യതയുണ്ട്. ഡാമുകള്ക്ക് സമീപത്ത് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതര് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 | 

കേരളത്തില്‍ ബുധനാഴ്ച്ച വരെ ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

കൊച്ചി: കേരളത്തില്‍ ബുധനാഴ്ച്ച വരെ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലും വടക്കന്‍ ജില്ലകളിലുമായിരിക്കും പ്രധാനമായും മഴ ലഭിക്കുക. വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ പല ഡാമുകളിലെയും ഷട്ടറുകള്‍ തുറന്നുവിടാന്‍ സാധ്യതയുണ്ട്. ഡാമുകള്‍ക്ക് സമീപത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിക്ക് മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നു കഴിഞ്ഞു. പോത്തുണ്ടി അണക്കെട്ടിലെ വെളളവും ഏതു നിമിഷവും തുറന്നുവിടാനാണ് സാധ്യത. പത്തനംതിട്ട കക്കി ഡാമിന്റെ അനുബന്ധമായ ആനത്തോട് ഡാം ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്. ഷോളയാര്‍ ഡാം വെള്ളം കൂടിയതിനെത്തുടര്‍ന്നു ഇന്നു രാവിലെ അരയടി വീണ്ടും തുറന്നു.

24 മണിക്കൂറിനുള്ളില്‍ തന്നെ ഇടുക്കി ഡാം തുറന്നുവിടാനുള്ള സാധ്യതകളുണ്ടെന്നാണ് വൈദ്യുതി വകുപ്പ് നല്‍കുന്ന സൂചന. അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം ജലനിരപ്പ് 2394.64 അടിയാണ്. 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. തുടര്‍ന്ന് എപ്പോള്‍ വേണമെങ്കിലും വെള്ളം തുറന്നുവിടാം. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപ പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേന സജ്ജീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.