സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തില് കാലവര്ഷത്തിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില് മഴ തുടരാന് സാധ്യതയുണ്ടെങ്കിലും തുടര്ച്ചയായ മഴ ഉണ്ടാകില്ല. ഇടുക്കി, പാലക്കാട്, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില് ഇന്ന് രാവിലെ മുതല് മഴ കുറഞ്ഞതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. ചെറുതോണി, മുല്ലപ്പെരിയാര്, ഇടമലയാര് ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില് മഴ കുറഞ്ഞതോടെ നീരൊഴുക്കിന്റെ അളവിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്.
 | 

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെങ്കിലും തുടര്‍ച്ചയായ മഴ ഉണ്ടാകില്ല. ഇടുക്കി, പാലക്കാട്, കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇന്ന് രാവിലെ മുതല്‍ മഴ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചെറുതോണി, മുല്ലപ്പെരിയാര്‍, ഇടമലയാര്‍ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ നീരൊഴുക്കിന്റെ അളവിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്.

മഴയ്ക്ക് കാരണമായ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണ്ടെത്തല്‍. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മധ്യപ്രദേശിലേക്ക് നീങ്ങിയെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. മഴ കുറഞ്ഞതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പണികളും സജീവമായിട്ടുണ്ട്.

ഇന്ന് രാവിലെ നേവിയുടെ 23 ഹെലികോപ്റ്ററുകള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. അതേസമയം കാസര്‍ഗോഡ് ജില്ല ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇനിയുള്ള മണിക്കൂറുകളില്‍ വെള്ളമിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.