ഷെയ്ന്‍ നിഗമിനെ അസിസ്റ്റന്റാക്കുമെന്ന് രാജീവ് രവി, ”അവനെ വെച്ച് സിനിമ ചെയ്യും”; നിര്‍മാതാക്കളുടെ വിലക്കിനെതിരെ സിനിമാ പ്രവര്‍ത്തകര്‍

കൊച്ചി: നടന് ഷെയ്ന് നിഗമിനെ വിലക്കാനുള്ള നിര്മാതാക്കളുടെ സംഘടയുടെ തീരുമാനത്തിനെതിരെ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. വിലക്കിയാല് ഷെയ്നെ താന് അസിസ്റ്റന്റാക്കുമെന്നും ഷെയ്നെ വെച്ച് താന് സിനിമ ചെയ്യുമെന്നും രാജീവ് രവി പറഞ്ഞതായി ഇന്ത്യന് എക്സ്പ്രസ് മലയാളം റിപ്പോര്ട്ട് ചെയ്യുന്നു. ഷെയ്ന് അച്ചടക്ക ലംഘനം നടത്തിയെങ്കില് അതിനെ ന്യായീകരിക്കുന്നില്ല. എന്നാല് അതിന്റെ പേരില് വിലക്ക് ഏര്പ്പെടുത്തുന്നത് തെറ്റായ നടപടിയാണ്. വെറും 22 വയസ് പ്രായമുള്ള ഷെയ്ന് സെറ്റില് അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കില് അത് തെറ്റാണ്. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്
 | 
ഷെയ്ന്‍ നിഗമിനെ അസിസ്റ്റന്റാക്കുമെന്ന് രാജീവ് രവി, ”അവനെ വെച്ച് സിനിമ ചെയ്യും”; നിര്‍മാതാക്കളുടെ വിലക്കിനെതിരെ സിനിമാ പ്രവര്‍ത്തകര്‍

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനെ വിലക്കാനുള്ള നിര്‍മാതാക്കളുടെ സംഘടയുടെ തീരുമാനത്തിനെതിരെ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. വിലക്കിയാല്‍ ഷെയ്‌നെ താന്‍ അസിസ്റ്റന്റാക്കുമെന്നും ഷെയ്‌നെ വെച്ച് താന്‍ സിനിമ ചെയ്യുമെന്നും രാജീവ് രവി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഷെയ്ന്‍ അച്ചടക്ക ലംഘനം നടത്തിയെങ്കില്‍ അതിനെ ന്യായീകരിക്കുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് തെറ്റായ നടപടിയാണ്.

വെറും 22 വയസ് പ്രായമുള്ള ഷെയ്ന്‍ സെറ്റില്‍ അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ എല്ലാം അവന്റെ സ്വന്തം കാര്യമാണ്. അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. ഷെയ്‌നിന്റെ പ്രായം പരിഗണിച്ച് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ഗ്രൂം ചെയ്യുകയാണ് ചെയ്യേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും രാജീവ് രവി പറഞ്ഞു.

സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നതും കൃത്യമായി വേതനം കൊടുക്കാത്തതുമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതേക്കുറിച്ചൊന്നും അന്വേഷിക്കാതെ ഒരു കൊച്ചു പയ്യന്റെ നേരെ ചാടിക്കയറുന്നതില്‍ കാര്യമില്ല. ഷെയ്‌ന്റെ പ്രായം കണക്കിലെടുക്കണം. അവന്‍ ഒരു കലാകാരനാണ്. അതുകൊണ്ട് തന്നെ അവന്‍ പ്രകോപിതനാകും, ആകണം. അവനെ വിലക്കിയാല്‍ അവനെ ഞാനെന്റെ അസിസ്റ്റന്റാക്കുമെന്ന് രാജീവ് രവി പറഞ്ഞു.

ഷെയ്‌നിനെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നതെന്നും സംഘടനകളില്‍ കുറച്ചൂകൂടി ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകള്‍ ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും രാജീവ് രവി കൂട്ടിച്ചേര്‍ത്തു.