കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീം കോടതിയില്‍

അതിര്ത്തി തുറക്കാന് വിസമ്മതിക്കുന്ന കര്ണാടകയ്ക്കെതിരെ കാസര്കോട് എംപി രാജ്മോഹന് ഉണ്ണിത്താന് സുപ്രീംകോടതിയില്.
 | 
കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീം കോടതിയില്‍

കാസര്‍കോട്: അതിര്‍ത്തി തുറക്കാന്‍ വിസമ്മതിക്കുന്ന കര്‍ണാടകയ്‌ക്കെതിരെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സുപ്രീംകോടതിയില്‍. അവശ്യ സര്‍വീസുകള്‍ക്കായി പോലും കര്‍ണാടക കേരളവുമായുള്ള അതിര്‍ത്തി തുറക്കുന്നില്ലെന്ന് ഉണ്ണിത്താന്‍ ഹര്‍ജിയില്‍ പറയുന്നു. മംഗളൂരുവില്‍ ആശുപത്രിയിലേക്ക് പോയ ആംബുലന്‍സ് കര്‍ണാടക പോലീസ് തിരിച്ചയച്ചതിനെത്തുടര്‍ന്ന് രോഗിയായ വയോധിക മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

തലപ്പാടിയില്‍ നിന്ന് മംഗളൂരുവിലേക്ക് പോയ ആംബുലന്‍സാണ് പോലീസ് തടഞ്ഞത്. ഇതേത്തുടര്‍ന്ന് ചികിത്സ കിട്ടാതെ 90കാരിയായ പാത്തുഞ്ഞിയാണ് മരിച്ചത്. തുമിനാട് സ്വദേശി അബ്ദുല്‍ ഹമീദ് എന്നയാളും ചികിത്സ കിട്ടാതെ മരിച്ചു. കുഞ്ചത്തൂരില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശിനി വിനന്തഗൗരി ദേവിയുമായി പോയ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ പ്രസവിച്ച സംഭവവും ഉണ്ടായി.

കൊറോണ വ്യാപനം തടയുന്നതിനെന്ന പേരിലാണ് കര്‍ണാടക അതിര്‍ത്തി പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുന്നത്. വിഷയം കേന്ദ്രസര്‍ക്കാരിന്റെയും കര്‍ണാടക സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കേരളം കൊണ്ടുവന്നെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.