ശവപ്പെട്ടി പ്രതിഷേധം നടത്തിയത് സുധാകരന്റെ അനുയായികള്‍; സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം

രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസിന് നല്കിയതുമായി ബന്ധപ്പെട്ട് കൊച്ചിയില് ശവപ്പെട്ടി പ്രതിഷേധം നടത്തിയ കെ.എസ്.യു നേതാക്കള് കെ സുധാകരന്റെ അനുയായികളാണെന്ന് റിപ്പോര്ട്ട്. പ്രതിഷേധം സംഘടിപ്പിച്ച ദിവസം സുധാകരനും കൊച്ചിയില് ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. അതേസമയം എറണാകുളം ഡിസിസി പ്രസിഡന്റ് നല്കിയ പരാതിയിന്മേല് പ്രതിഷേധകര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം ഡിസിസിക്ക് മുന്നിലായിരുന്നു കെ.എസ്.യു നേതാക്കളുടെ ശവപ്പെട്ടി പ്രതിഷേധം.
 | 

ശവപ്പെട്ടി പ്രതിഷേധം നടത്തിയത് സുധാകരന്റെ അനുയായികള്‍; സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ശവപ്പെട്ടി പ്രതിഷേധം നടത്തിയ കെ.എസ്.യു നേതാക്കള്‍ കെ സുധാകരന്റെ അനുയായികളാണെന്ന് റിപ്പോര്‍ട്ട്. പ്രതിഷേധം സംഘടിപ്പിച്ച ദിവസം സുധാകരനും കൊച്ചിയില്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം എറണാകുളം ഡിസിസി പ്രസിഡന്റ് നല്‍കിയ പരാതിയിന്മേല്‍ പ്രതിഷേധകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എറണാകുളം ഡിസിസിക്ക് മുന്നിലായിരുന്നു കെ.എസ്.യു നേതാക്കളുടെ ശവപ്പെട്ടി പ്രതിഷേധം.

കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഇട്ടന്‍, കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം എന്നിവരെ വിഷയത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉമ്മന്‍ ചാണ്ടി എന്നിവരുടെ ചിത്രം പതിപ്പിച്ച ചിത്രമാണ് ശവപ്പെട്ടിക്ക് മുന്നില്‍ പതിപ്പിച്ചിരുന്നത്. കരിങ്കൊടിയും റീത്തും ശവപ്പെട്ടിക്ക് സമീപത്ത് സ്ഥാപിച്ചിരുന്നു.

പ്രതിഷേധകര്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. പ്രതിഷേധം സംഘടിപ്പിക്കുന്നതിനായി അനൂപ് ഇട്ടന്‍, സബീര്‍ മുട്ടം തുടങ്ങിയവര്‍ ശവപ്പെട്ടി വാങ്ങുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.