എനിക്ക് സ്വയം തെറ്റെന്ന് തോന്നുന്ന കാര്യങ്ങളില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്; വിശദീകരണവുമായി റമീസ്

വാരിയംകുന്നന് സിനിമയുടെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് മാറുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിശദീകരണവുമായി റമീസ് മുഹമ്മദ്.
 | 
എനിക്ക് സ്വയം തെറ്റെന്ന് തോന്നുന്ന കാര്യങ്ങളില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്; വിശദീകരണവുമായി റമീസ്

വാരിയംകുന്നന്‍ സിനിമയുടെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്ന് മാറുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ വിശദീകരണവുമായി റമീസ് മുഹമ്മദ്. ആരോപണങ്ങളില്‍ തനിക്ക് തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചാരണങ്ങളോ ആണെന്ന് ഫെയിസ്ബുക്ക് പോസ്റ്റില്‍ റമീസ് പറയുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ സിനിമയുടെ നടത്തിപ്പുകാരെക്കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്.

അതിനാല്‍ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വരുമെന്നും റമീസ് പറഞ്ഞു. മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ സ്ത്രീവിരുദ്ധതയും തീവ്രനിലപാടുകളുമാണ് റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ഇവയില്‍ ക്ഷമാപണവുമായി റമീസ് ഫെയിസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു.

എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മുമ്പ്, ആദ്യമായി എഫ് ബി യില്‍ ഒക്കെ വന്ന കാലത്ത് ആവേശത്തില്‍ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കല്‍ കറക്‌റ്‌നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വര്‍ഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തില്‍ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു എന്നായിരുന്നു പോസ്റ്റ്.

പോസ്റ്റ് വായിക്കാം

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക്…

Posted by Ramees Mohamed O on Friday, June 26, 2020