സിപിഎം ദുരിതാശ്വാസ ക്യാംപുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പ്രവര്ത്തകര് പോലീസിന്റെ സഹായത്തോടെ ദുരിതാശ്വാസ ക്യാംപുകള് പിടിച്ചെടുക്കാന് ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് ചേര്ന്ന യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം ചൂണ്ടി കാണിച്ചത്.
 | 

സിപിഎം ദുരിതാശ്വാസ ക്യാംപുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പ്രവര്‍ത്തകര്‍ പോലീസിന്റെ സഹായത്തോടെ ദുരിതാശ്വാസ ക്യാംപുകള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം ചൂണ്ടി കാണിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകള്‍ കയ്യടക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ക്യാമ്പുകളിലെത്തുന്ന സാധനങ്ങള്‍ പ്രവര്‍ത്തകര്‍ പോലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കുന്നുണ്ട്. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ രാഷ്ട്രീയം മറന്നാണ് യുഡിഎഫ് പ്രവര്‍ത്തിച്ചത്. ക്യാംപുകളുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.

കേരളത്തിലുണ്ടായത് പ്രളയ ദുരന്തമല്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിലുണ്ടായ ദുരന്തത്തിന് കാരണം ഡാമുകള്‍ മുന്നറിയിപ്പുകളില്ലാതെ തുറന്നുവിട്ടതാണ്. ഇക്കാര്യത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് യോഗം ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.