ആഭ്യന്തരമന്ത്രി കോടിയേരിയുമായി ചർച്ച നടത്തുന്നു

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തുന്നു.
 | 
ആഭ്യന്തരമന്ത്രി കോടിയേരിയുമായി ചർച്ച നടത്തുന്നു

 

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തുന്നു. നിയമസഭക്കുള്ളിലാണ് ചർച്ച നടത്തുന്നത്.

മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് നിയമസഭയിൽ തങ്ങില്ലെന്നും ഔദ്യോഗിക വസതിയിൽ നിന്നുതന്നെ ബജറ്റ് അവതരണത്തിനെത്തുമെന്നും മാണി വ്യക്തമാക്കിയിരുന്നു. അതേസമയം എൽ.ഡി.എഫ് ഉപസമിതി യോഗം അവസാനിച്ചു. ആറ് മണിക്ക് വീണ്ടും യോഗം ചേരും. സർക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം സമര നടപടി തീരുമാനിക്കുമെന്നാണ് സൂചന. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുകയാണ്.