മാണിക്കെതിരെ തെളിവുകളുണ്ടെന്ന വെളിപ്പെടുത്തൽ ചെന്നിത്തല സ്ഥിരീകരിച്ചു

ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം മാണിക്കെതിരെ 60 ശതമാനം തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ആർ.സുകേശന്റെ വെളിപ്പെടുത്തൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
 | 
മാണിക്കെതിരെ തെളിവുകളുണ്ടെന്ന വെളിപ്പെടുത്തൽ ചെന്നിത്തല സ്ഥിരീകരിച്ചു

 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം മാണിക്കെതിരെ 60 ശതമാനം തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ആർ.സുകേശന്റെ വെളിപ്പെടുത്തൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. സുകേശൻ ഇങ്ങനെ തന്നെയാണ് റിപ്പോർട്ട് നൽകിയതെന്ന് നേരത്തേ റിപ്പോർട്ട് വന്നതാണല്ലോ എന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിൽ പുതുമയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം നൽകാൻ 60 ശതമാനം തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി ആർ.സുകേശന്റെ വെളിപ്പെടുത്തിയിരുന്നു. റിപ്പോർട്ടർ ചാനൽ പുറത്ത് വിട്ട സ്വകാര്യ സംഭാഷണത്തിലാണ് സുകേശൻ ഇക്കാര്യം വ്യക്തമാക്കുന്നത്. വിജിലൻസ് ലീഗൽ അഡൈ്വസർ അഗസറ്റിൻ മാണിക്ക് അനുകൂലമായി നിയമോപദേശം നൽകിയത് പള്ളി വികാരിമാർ സമ്മർദ്ദം ചെലുത്തിയിട്ടാണെന്നും സുകേശൻ പറഞ്ഞു. കേസിൽ വലിയ രീതിയിലുള്ള സമ്മർദ്ദം ഉണ്ടായെന്നും സുകേശൻ വ്യക്തമാക്കിയിരുന്നു.