എംടിയുടെ രണ്ടാമൂഴം സിനിമയാകുന്നു; മോഹന്‍ലാല്‍ ഭീമനാകും; മുതല്‍മുടക്ക് 1000 കോടി രൂപ

എം.ടി.വാസുദേവന് നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി ചലച്ചിത്രം വരുന്നു. ഇന്ത്യയില് ഏറ്റവും മുതല്മുടക്കുള്ള സിനിമ എന്ന ഖ്യാതിയുമായാണ് ചിത്രത്തിന്റെ പ്രവര്ത്തനങ്ങള് ആരംഭിച്ചിരിക്കുന്നത്. 1000 കോടി രൂപ മുതല്മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ നിര്മാതാവ് പ്രവാസി വ്യവസായിയും യുഎഇ എക്സ്ചേഞ്ച്, എന്എംസി ഹെല്ത്ത് കെയര് എന്നിവയുടെ സ്ഥാപനായ ബി.ആര്.ഷെട്ടിയാണ്. എംടി തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില് ഭീമനായി മോഹന്ലാല് വേഷമിടും.
 | 

എംടിയുടെ രണ്ടാമൂഴം സിനിമയാകുന്നു; മോഹന്‍ലാല്‍ ഭീമനാകും; മുതല്‍മുടക്ക് 1000 കോടി രൂപ

എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി ചലച്ചിത്രം വരുന്നു. ഇന്ത്യയില്‍ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ എന്ന ഖ്യാതിയുമായാണ് ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 1000 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവ് പ്രവാസി വ്യവസായിയും യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സ്ഥാപനായ ബി.ആര്‍.ഷെട്ടിയാണ്. എംടി തന്നെ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ വേഷമിടും.

പരസ്യചിത്ര സംവിധായകനായ വി.എ.ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ടു വര്‍ഷത്തോളമായി ചിത്രത്തിനായുള്ള പഠനങ്ങളിലും ഗവേഷണങ്ങളിലുമാണ് ശ്രീകുമാര്‍. രണ്ടു ഭാഗങ്ങളിലായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കാനാണ് പദ്ധതി. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സിനിമ ചിത്രീകരിക്കും. ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട്.

ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രമുഖരും ഓസ്‌കാര്‍ ജേതാക്കളടക്കം ഹോളിവുഡില്‍ നിന്നുള്ള കലാകാരന്‍മാരും ചിത്രത്തില്‍ അണിനിരക്കും. ഒരു പ്രശസ്ത കാസ്റ്റിംഗ് കമ്പനിയാണ് ചിത്രത്തിലെ താരങ്ങളെ തെരഞ്ഞെടുക്കുന്നത്. സ്റ്റണ്ട് കോറിയോഗ്രാഫിക്കും വിഎഫ്എക്‌സിനും വലിയ പ്രാധാന്യമുള്ള സിനിമ ലോകനിലവാരത്തിലാകും അണിയിച്ചൊരുക്കുന്നത്.

20 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് രണ്ടാമൂഴം താന്‍ എഴുതിയത്. അത് സിനിമയാക്കുന്നതിനായി പലരും സമീപിച്ചെങ്കിലും നമ്മുടെ നിര്‍മാണച്ചെലവില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ കഥയെന്ന് എംടി പറഞ്ഞു. വലിയൊരു പ്രതലത്തില്‍ മാത്രമേ അത് ചിത്രീകരിക്കാനാവൂ. അതുകൊണ്ടാണ് ഇത്രയും കാലം ഈ സിനിമ സംഭവിക്കാതിരുന്നതെന്നും എംടി വ്യക്തമാക്കി.