മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന് എംടി; രണ്ടാമൂഴം കേസ് 13ലേക്ക് മാറ്റി

രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി നിര്മിക്കുന്ന സിനിമയുടെ തിരക്കഥ തിരികെ നല്കണമെന്നാവശ്യപ്പെട്ട് എം.ടി.വാസുദേവന് നായര് നല്കിയ ഹര്ജി നവംബര് 13ലേക്ക് മാറ്റി. കേസില് മധ്യസ്ഥ ചര്ച്ചക്കില്ലെന്ന് എംടി കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചു നല്കണമെന്ന നിലപാടില് ഉറച്ചു നില്ക്കുന്നതായും എംടിയുടെ അഭിഭാഷകന് കോടതിയില് വ്യക്തമാക്കി. തിരക്കഥ നല്കിയതല്ലാതെ സിനിമയുടെ ഒരു കാര്യവും മുന്നോട്ടു പോയിട്ടില്ലെന്നും എംടി പറഞ്ഞു.
 | 

മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന് എംടി; രണ്ടാമൂഴം കേസ് 13ലേക്ക് മാറ്റി

കോഴിക്കോട്: രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി നവംബര്‍ 13ലേക്ക് മാറ്റി. കേസില്‍ മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന് എംടി കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചു നല്‍കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും എംടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. തിരക്കഥ നല്‍കിയതല്ലാതെ സിനിമയുടെ ഒരു കാര്യവും മുന്നോട്ടു പോയിട്ടില്ലെന്നും എംടി പറഞ്ഞു.

സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കേസ് വേഗം തീരണമെന്നാണ് ആഗ്രഹമെന്നും അതിനാല്‍ ചര്‍ച്ചയ്ക്കായി മധ്യസ്ഥനെ വെക്കണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ഇന്ന് കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി വാദം കേട്ടത്. എംടി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കേസ് 13-ാം തിയതിയിലേക്ക് മാറ്റുന്നതായി കോടതി അറിയിച്ചു.

തിരക്കഥ നല്‍കി മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ നിര്‍മിക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ നാലു വര്‍ഷമായിട്ടും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും നടക്കാത്തതിനാലാണ് എംടി തിരക്കഥ തിരികെ വാങ്ങാന്‍ കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് തിരക്കഥ തിരിതിരക്കഥ തിരുത്താന്‍ ആര്‍.എസ്.എസിന്റെ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. മലയാളത്തില്‍ എഴുതിയ തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ എം.ടി. തന്നെ നിര്‍വ്വഹിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. ഇത് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അയച്ചതാണ് എം.ടിയെ ചൊടിപ്പിച്ചത്. തിരക്കഥ നാഗ്പൂരില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായും പറയപ്പെടുന്നു.

ആര്‍.എസ്.എസുകാരുടെ തിരുത്തലുകളോടെ തന്റെ തിരക്കഥ സിനിമയാകേണ്ടതില്ലെന്ന നിലപാടാണ് എം.ടി. സ്വീകരിച്ചത്. നാഗ്പൂരില്‍ നിന്നും അനുമതി ലഭിക്കാന്‍ വൈകിയതാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് വൈകിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോട് എം.ടി പ്രതികരിച്ചിട്ടില്ല. പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി നിര്‍മിക്കുന്ന ബഹുഭാഷാ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്‍.