Saturday , 17 April 2021
News Updates

‘മലയാളി മാതൃക’; കോവിഡിനെതിരായ കേരളത്തിന്റെ ചെറുത്തുനില്‍പിനെ പ്രകീര്‍ത്തിച്ച് റാപ്പ് ആല്‍ബം; വീഡിയോ

കോവിഡിനെതിരെ കേരളത്തിന്റെ ചെറുത്തു നില്‍പിനെ പ്രകീര്‍ത്തിച്ചുകൊണ്ട് റാപ്പ് ആല്‍ബം. ജെ.ക്രിഷ് രചിച്ച് സംഗീതം നല്‍കി അവതരിപ്പിച്ചിരിക്കുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു. നിപ്പ, എച്ച്1എന്‍1, പ്രളയം, ഓഖി തുടങ്ങിയവയെ അതിജീവിച്ചതുപോലെ കോവിഡിനെയും മലയാളികള്‍ ഒറ്റക്കെട്ടായി തുരത്തും എന്ന പ്രതീക്ഷ പങ്കുവെക്കുകയാണ് ഈ ഗാനം. കോവിഡിന് എതിരായ പോരാട്ടത്തില്‍ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ പോലീസുകാര്‍ വരെയുള്ളവരെ അഭിവാദ്യം ചെയ്യുകയാണ് ഗാനത്തിലൂടെയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.  ജെ.ക്രിഷിന്‍റെ മറ്റ് പ്രോജക്ടുകളെക്കുറിച്ച് അറിയാന്‍ jkrishmusic എന്ന് സെര്‍ച്ച് ചെയ്യുക.

ഗാനം കാണാം

DONT MISS