‘ഉമിനീരും രക്തവും ബലപ്രയോഗത്തിലൂടെ എടുത്തു’; ജാമ്യം ലഭിക്കാനുള്ള തന്ത്രങ്ങളുമായി ഫ്രാങ്കോ കോടതിയില്‍

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില് അറസ്റ്റിലായ മുന് ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില് ഹാജരാക്കി. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് ബിഷപ്പിനെ ഹാജരാക്കിയത്. ജാമ്യം ലഭിക്കാനായി തീവ്ര ശ്രമത്തിലാണ് ഫ്രാങ്കോയുടെ അഭിഭാഷകര്. തന്റെ അനുവാദമില്ലാതെ പോലീസ് നിര്ബന്ധിച്ച് ഉമിനീരും രക്തവുമെടുത്തതായി ഫ്രാങ്കോ കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ പോലീസ് ബലം പ്രയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല് ജാമ്യം ലഭിക്കാന് സാധ്യത കൂടുതലാണ്.
 | 

‘ഉമിനീരും രക്തവും ബലപ്രയോഗത്തിലൂടെ എടുത്തു’; ജാമ്യം ലഭിക്കാനുള്ള തന്ത്രങ്ങളുമായി ഫ്രാങ്കോ കോടതിയില്‍

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയില്‍ ഹാജരാക്കി. പാലാ മജിസ്ട്രേറ്റ് കോടതിയിലാണ് ബിഷപ്പിനെ ഹാജരാക്കിയത്. ജാമ്യം ലഭിക്കാനായി തീവ്ര ശ്രമത്തിലാണ് ഫ്രാങ്കോയുടെ അഭിഭാഷകര്‍. തന്റെ അനുവാദമില്ലാതെ പോലീസ് നിര്‍ബന്ധിച്ച് ഉമിനീരും രക്തവുമെടുത്തതായി ഫ്രാങ്കോ കോടതിയെ അറിയിച്ചു. പ്രതിക്കെതിരെ പോലീസ് ബലം പ്രയോഗിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. മൂന്ന് മണിയോടെ ജാമ്യം ലഭിക്കുമോയെന്ന കാര്യം വ്യക്തമാകും. സാക്ഷിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്നായിരിക്കും പോലീസ് കോടതിയില്‍ വാദിക്കുക. മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുതരാനും ആദ്യഘട്ടത്തില്‍ കോടതിയോട് അഭ്യര്‍ത്ഥിക്കും.

അതേസമയം ജാമ്യം ലഭ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഫ്രാങ്കോയുടെ അഭിഭാഷകന്‍. നേരത്തെ ഫ്രാങ്കോയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫ്രാങ്കോയെ രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.