സോളാര്‍; ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ പീഡനക്കേസ്

സോളാര് കേസ് വീണ്ടും ഉയരുന്നു. മൂന്ന് കോണ്ഗ്രസ് എംഎല്എമാര്ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. ഹൈബി ഈഡന്, അടൂര് പ്രകാശ്, എ.പി.അനില്കുമാര് എന്നിവര്ക്കെതിരെയാണ് ക്രൈംബ്രാഞ്ച് എഫ്ഐആര് രജിസ്റ്റര് ചെയ്തത്. സോളാര് ബിസിനസ് തുടങ്ങുന്നതിനായി സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
 | 
സോളാര്‍; ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ പീഡനക്കേസ്

കൊച്ചി: സോളാര്‍ കേസ് വീണ്ടും ഉയരുന്നു. മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സോളാര്‍ ബിസിനസ് തുടങ്ങുന്നതിനായി സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതിയാണ് പരാതിക്കാരി. കേസില്‍ പ്രതികളായ അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്നു. 2013ലാണ് സോളാര്‍ വിവാദം ഉയര്‍ന്നത്.

എറണാകുളം ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി ഹൈബി ഈഡന്റെ പേര് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആലപ്പുഴയില്‍ അടൂര്‍ പ്രകാശിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി സോളാര്‍ അനുബന്ധ ലൈംഗിക പീഡനക്കേസ് ഉയര്‍ന്നു വരുന്നത്.