പീഡന പരാതിയുമായി വീട്ടമ്മ; കോഴിക്കോട് വൈദികനെതിരെ കേസെടുത്തു

കോഴിക്കോട് വൈദികനെതിരെ ബലാല്സംഗത്തിന് കേസെടുത്തു.
 | 
പീഡന പരാതിയുമായി വീട്ടമ്മ; കോഴിക്കോട് വൈദികനെതിരെ കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് വൈദികനെതിരെ ബലാല്‍സംഗത്തിന് കേസെടുത്തു. താമരശേരി രൂപതയിലെ വൈദികനായ ഫാ.മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിനെതിരെയാണ് കേസെടുത്തത്. 45കാരിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചേവായൂര്‍ നിത്യസഹായ മാതാ പളളിയില്‍ വികാരിയായിരിക്കെ 2017 ജൂണ്‍15ന് ഫാ. മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

ഇതുവരെ പരാാതി നല്‍കാതിരുന്നത് ഭീഷണി മൂലമാണെന്നും പരാതിയില്‍ വീട്ടമ്മ പറഞ്ഞു. സംഭവത്തിന് ശേഷം വിദേശത്തായിരുന്ന ഇവര്‍ അടുത്തിടെയാണ് തിരിച്ചെത്തിയത്. ഇന്നലെ വൈകിട്ടാണ് ഇവര്‍ പരാതി നല്‍കിയത്. പരാതിയില്‍ ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാല്‍സംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു.

വൈദികന്‍ പീഡിപ്പിച്ചത് സംബന്ധിച്ച് രൂപതാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ഫാ.മനോജ് പ്ലാക്കൂട്ടത്തിനെ ഇടവകയുടെ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ഇത് വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.