കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടി രാഷ്ട്രീയ ബജ്രംഗ്ദള്‍; ഒരു ക്ഷം യുവാക്കള്‍ക്ക് ത്രിശൂലം നല്‍കുമെന്ന് പ്രതീഷ് വിശ്വനാഥ്

കേരളത്തില് വന് കലാപത്തിന് ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദള്. ആയിരം യുവാക്കള്ക്ക് ആയിരം ദിവസത്തിനുള്ളില് ത്രിശൂല് ദീക്ഷ നല്കുമെന്ന് ഹിന്ദു ഹെല്പ്പ് ലൈന് നേതാവായ പ്രതീഷ് വിശ്വനാഥന് ഫെയിസ്ബുക്ക് പോസ്റ്റില് പറഞ്ഞു. മാരകായുധങ്ങളും ആയുധ പരിശീലനവുമാണ് ഇതിലൂടെ നല്കാന് ഉദ്ദേശിക്കുന്നത്.
 | 

കേരളത്തില്‍ കലാപത്തിന് കോപ്പുകൂട്ടി രാഷ്ട്രീയ ബജ്രംഗ്ദള്‍; ഒരു ക്ഷം യുവാക്കള്‍ക്ക് ത്രിശൂലം നല്‍കുമെന്ന് പ്രതീഷ് വിശ്വനാഥ്

കൊച്ചി: കേരളത്തില്‍ വന്‍ കലാപത്തിന് ലക്ഷ്യമിട്ട് തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദള്‍. ആയിരം യുവാക്കള്‍ക്ക് ആയിരം ദിവസത്തിനുള്ളില്‍ ത്രിശൂല്‍ ദീക്ഷ നല്‍കുമെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവായ പ്രതീഷ് വിശ്വനാഥന്‍ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മാരകായുധങ്ങളും ആയുധ പരിശീലനവുമാണ് ഇതിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദു ഹെല്‍പ്പ് ലൈനിന്റെ രാഷ്ട്രീയ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമാണ് രാഷ്ട്രീയ ബജ്രംഗ്ദള്‍. ഹിന്ദു ഹെല്‍പ്പ് ലൈന്‍ കേരളത്തില്‍ കലാപങ്ങള്‍ക്ക് പദ്ധതിയിടുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. വിഎച്ച്പി മുമ്പ് വിതരണം ചെയ്ത തരത്തിലുള്ള ത്രിശൂലങ്ങളുടെ ചിത്രവും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഈ ആയുധങ്ങള്‍ ഗുജറാത്ത് കലാപത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു.

പോസ്റ്റില്‍ ചിരിക്കുന്ന ഇമോജി ഉപയോഗിച്ച് പ്രതികരിച്ചവരെക്കുറിച്ച് തൃശൂല്‍ കൊണ്ട് മോക്ഷം നേടാന്‍ ആഗ്രഹിക്കുന്നവരാണെന്ന് തോന്നുന്നുവെന്നാണ് പ്രതീഷ് വിശ്വനാഥന്‍ കമന്റ് ചെയ്യുന്നത്.

ഹിന്ദു സ്വാഭിമാന സംരക്ഷണത്തിനായി ഇറങ്ങിത്തിരിക്കുന്ന കേരളത്തിലെ ഒരു ലക്ഷം ഹിന്ദു യുവാക്കൾക്ക് ആയിരം ദിവസം കൊണ്ട്…

Posted by Pratheesh Viswanath on Saturday, September 22, 2018