ശബരിമലയില്‍ വെച്ച് മൂകനായ ആള്‍ക്ക് സംസാരശേഷി ലഭിച്ചു? ദിവ്യാത്ഭുത വാര്‍ത്തയിലെ വസ്തുത ഇങ്ങനെ

ഫേസ്ബുക്ക് ഉള്പ്പെടെയുള്ള സമൂഹമാധ്യമങ്ങളില് ഉണ്ടാകുന്ന പ്രചാരണങ്ങളില് പലതിലും സത്യത്തിന്റെ കണിക പോലും ഉണ്ടാകാറില്ലെന്നതാണ് വസ്തുത. നുണപ്രചാരണം അമേരിക്കന് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലുകള് അടുത്തിടെ നാം കണ്ടതാണ്. ജന്മനാ മൂകനായ അയ്യപ്പ ഭക്തന് ശബരിമലയില്വെച്ച് സംസാരശേഷി ലഭിച്ചു എന്ന ഫോസ്ബുക്ക് പ്രചരണത്തിലും വാസ്തവമില്ലെന്നാണ് പുതിയ വാര്ത്ത.
 | 

ശബരിമലയില്‍ വെച്ച് മൂകനായ ആള്‍ക്ക് സംസാരശേഷി ലഭിച്ചു? ദിവ്യാത്ഭുത വാര്‍ത്തയിലെ വസ്തുത ഇങ്ങനെ

മലപ്പുറം: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്ന പ്രചാരണങ്ങളില്‍ പലതിലും സത്യത്തിന്റെ കണിക പോലും ഉണ്ടാകാറില്ലെന്നതാണ് വസ്തുത. നുണപ്രചാരണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലുകള്‍ അടുത്തിടെ നാം കണ്ടതാണ്. ജന്മനാ മൂകനായ അയ്യപ്പ ഭക്തന് ശബരിമലയില്‍വെച്ച് സംസാരശേഷി ലഭിച്ചു എന്ന ഫോസ്ബുക്ക് പ്രചരണത്തിലും വാസ്തവമില്ലെന്നാണ് പുതിയ വാര്‍ത്ത.

മലപ്പുറം, പരപ്പനങ്ങാടി സ്വദേശിയായ സന്തോഷിനാണ് അയ്യപ്പ സന്നിധിയില്‍ വെച്ച് സംസാരശേഷി തിരികെ കിട്ടിയെന്ന പ്രചാരണം നടന്നത്. സന്തോഷ് ശരണം വിളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്ന ഈ വാര്‍ത്തയുടെ ആധികാരികത തേടിയവരാണ് വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കുന്നത്.

കേരള യുക്തിവാദി സംഘത്തിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ. കെ. രാധാകൃഷ്ണനാണ് വാര്‍ത്തയിലെ നിജസ്ഥിതി നേരിട്ടറിട്ടറിഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത്ഭുത പ്രവൃത്തിയൊന്നും നടന്നിട്ടില്ല എന്നും തെറ്റായ വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതെന്നു ആയിരുന്നു രാധാകൃഷ്ണന്റെ വിശദീകരണം. രാധാകൃഷ്ണന്‍ പോസ്റ്റില്‍ ഇപ്രകാരമാണ് പറഞ്ഞത്.

കേരള യുക്തിവാദ സംഘത്തിന്റെ തീരുമാന പ്രകാരം സംസാരശേഷി ലഭിച്ചു എന്നു പറയപ്പെടുന്ന സന്തോഷിന്റെ സ്വദേശമായ മമ്പറത്തേക്ക് പോവുകയും. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് സന്തോഷിനെ കാണുകയും ചെയ്തു. 38 വയസുള്ള സന്തോഷിന് കുട്ടിക്കാലം മുതല്‍ക്കേ സംസാരശേഷിയും കേള്‍വി ശക്തിയുമില്ല. കഴിഞ്ഞ 30 വര്‍ഷമായി ശബരിമല സന്ദര്‍ശിക്കുന്നു സന്തോഷ് തികഞ്ഞ അയ്യപ്പ ഭക്തനാണ്. സന്തോഷിന് മനസിലാവുന്ന തരത്തില്‍ സംസാരിക്കാന്‍ കഴിയുന്ന ഒരു വാക്കാണ് സ്വാമിയേ എന്ന വിളി. വര്‍ഷങ്ങളായി നടത്തുന്ന ഒരു ശബ്ദ വ്യായാമത്തിന്റെ ഫലമായാണ് ഇത് സാധ്യമാവുന്നത്. ഇതുകൂടാതെ ചില സുഹൃത്തുക്കളുടെ പേര് അവ്യക്തമാണെങ്കിലും വിളിക്കാന്‍ കഴിയും. ദിവ്യാത്ഭുതമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും ദിവ്യാത്ഭുതം സംഭവിച്ചിരുന്നു എങ്കില്‍ സന്തോഷിന് മറ്റു വാക്കുകളും പറയാന്‍ കഴിയുമായിരുന്നു എന്നും അഡ്വ. കെ. കെ. രാധാകൃഷ്ണന്റെ പോസ്റ്റില്‍ പറയുന്നു. നേരത്തെ ചെയ്തിരുന്ന കാര്യമാണ് ഇപ്പോഴും സന്തോഷ് ചെയ്യുന്നത്. സംസാര രീതിയില്‍ കാര്യമായ പുരോഗതി വന്നിട്ടില്ല എന്നും അല്ലാതെ നവമാധ്യമങ്ങളില്‍ പ്രചരിച്ചപോലെ ഒന്നും നടന്നിട്ടില്ല. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ സന്തോഷിന്റെ കാര്യത്തില്‍ മെച്ചമുണ്ടാകുമെന്നുള്ള ബന്ധുക്കളും അയല്‍വാസികളുടേയും അഭിപ്രയവും പോസ്റ്റില്‍ പറയുന്നു.

ശബരിമല ദിവ്യാത്ഭുതം ഊമയായ അയ്യപ്പഭക്തന് സംസാര ശേഷി എന്ന തലക്കെട്ടോടെ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ച പോസ്റ്റായിരുന്നു കിംവദന്തിക്കു പിന്നില്‍. കഴിഞ്ഞ 36 വര്‍ഷമായി സ്ഥിരമായി ശബരിമലയില്‍ ദര്‍ശനം നടത്തിവരുന്ന സംസാരശേഷി ഇല്ലാത്തയാള്‍ക്ക്. അദ്ദേഹം മൂകനും ദിവ്യാത്ഭുതം സംഭവിച്ചുവെന്നും കര്‍പ്പൂരാഴി സമയത്ത് ശബരിമലയില്‍ വെച്ച് അത്യുച്ചത്തില്‍ ‘ സ്വാമിയേ” എന്ന് ശരണം വിളിച്ചുവെന്നുമായിരുന്നു പോസ്റ്റ് ഇതില്‍ ശരണം വിളിക്കുന്ന വീഡിയോയും ഷെയര്‍ ചെയ്തിരുന്നു. ഡി. അശ്വിനി ദേവ് എന്നയാളാണ് ഈ വാര്‍ത്ത ആദ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.