എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിക്കെതിരെ വിമത നീക്കം; വന്‍ ആരോപണങ്ങളുമായി സുഭാഷ് വാസു

ആലപ്പുഴ: എസ്എന്ഡിപിയില് വെള്ളാപ്പള്ളി നടേശനെതിരെ വിമത നീക്കം. വെള്ളാപ്പള്ളിയുടെയും തുഷാര് വെള്ളാപ്പള്ളിയുടെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്പൈസസ് ബോര്ഡ് ചെയര്മാനും എസ്എന്ഡിപി യോഗം മാവേലിക്കര യൂണിയന് പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസു രൂക്ഷമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ ഉന്നയിക്കുന്നത്. എസ്എന് ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നും സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും സുഭാഷ് വാസു ആരോപിക്കുന്നു. സംസ്ഥാനത്തെ എസ്എന്ഡിപി യൂണിയനുകളില് ഭൂരിപക്ഷവും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവര്ത്തനത്തില് കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും
 | 
എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിക്കെതിരെ വിമത നീക്കം; വന്‍ ആരോപണങ്ങളുമായി സുഭാഷ് വാസു

ആലപ്പുഴ: എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിമത നീക്കം. വെള്ളാപ്പള്ളിയുടെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് വിമത നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും എസ്എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസു രൂക്ഷമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ ഉന്നയിക്കുന്നത്. എസ്എന്‍ ട്രസ്റ്റിലും യൂണിയനിലും വെള്ളാപ്പള്ളി കോടികളുടെ അഴിമതി നടത്തിയെന്നും സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും സുഭാഷ് വാസു ആരോപിക്കുന്നു.

സംസ്ഥാനത്തെ എസ്എന്‍ഡിപി യൂണിയനുകളില്‍ ഭൂരിപക്ഷവും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവര്‍ത്തനത്തില്‍ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിമത സംഘം ആരോപിക്കുന്നു. അതേസമയം എല്ലാത്തിനും സമുദായം മറുപടി നല്‍കുമെന്നാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. സംഘടനയുടെ 136 യുണിയനുകളില്‍ 90 യൂണിയനുകള്‍ ഒപ്പമുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അടുത്ത മാസം യൂണിയനുകളുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനും നീക്കമുണ്ട്.

മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിന്റെ പിന്തുണയും വിമതര്‍ക്കുണ്ടെന്നാണ് സൂചന. എസ്എന്‍ഡിപിയില്‍ പിടിമുറുക്കാനുള്ള ബിജെപി ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. നേരത്തെ ഉയര്‍ന്നു വന്നിരുന്ന വിമത സ്വരങ്ങളെ വെള്ളാപ്പള്ളി അതിജീവിച്ചിരുന്നു. എസ്എന്‍ഡിപി യോഗം പ്രസിഡന്റായിരുന്ന അഡ്വ.സി.കെ വിദ്യാസാഗറിന്റെ നേതൃത്വത്തിലുണ്ടായ നീക്കവും ഗോകുലം ഗോപാലന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയുണ്ടാക്കിയതും പ്രതിരോധിക്കാന്‍ വെള്ളാപ്പള്ളിക്ക് കഴിഞ്ഞു.

എന്നാല്‍ പുതിയ നീക്കം ബിഡിജെഎസ് നേതൃത്വത്തിലുള്ള മുന്‍ വിശ്വസ്തന്റെ ഭാഗത്ത് നിന്നാകുമ്പോള്‍ അത് ഭീഷണിയാകുമെന്നാണ് വിലയിരുത്തല്‍. എന്‍ഡിഎയില്‍ നിന്ന് അകന്നു നില്‍ക്കുന്ന വെള്ളാപ്പള്ളിയെയും തുഷാറിനെയും ഒഴിവാക്കി പാര്‍ട്ടിയും സമുദായ സംഘടനയും പിടിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് ഈ പാളയത്തില്‍ പടയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.