കനത്ത മഴ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോഴിക്കോട്ട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 5 ആയി

കനത്ത മഴയെത്തുടര്ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില് റെഡ് അലര്ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്, കാസര്കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് ദുരന്തനിവാരണ സേന റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് കരിഞ്ചോലയില് ഉരുള്പൊട്ടലില് കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി ഉയര്ന്നു. 13 പേരെയാണ് കാണാതായിരിക്കുന്നത്.
 | 

കനത്ത മഴ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോഴിക്കോട്ട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 5 ആയി

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നീ ജില്ലകളിലാണ് ദുരന്തനിവാരണ സേന റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി ഉയര്‍ന്നു. 13 പേരെയാണ് കാണാതായിരിക്കുന്നത്.

കരിഞ്ചോലയില്‍ ഹസന്റെ കുടുംബത്തിലെ ഏഴ് പേരെയും അബ്ദുറഹിമാന്റെ കുടുംബത്തിലെ നാല് പേരെയും കാണാതായി. ഇവരില്‍ രണ്ടുപേരെ പുറത്തെടുത്തു. പുലര്‍ച്ചെ നാല്മണിയോടെയാണ് ദുരന്തമുണ്ടായത്. മാക്കൂട്ടത്ത് റോഡ് ഒലിച്ചുപോയതിനെത്തുടര്‍ന്ന് ജൂലൈ 12 വരെ കണ്ണൂര്‍-മാക്കൂട്ടം റോഡ് അടച്ചിരിക്കുകയാണ്.