ശനിയാഴ്ച്ച കനത്ത മഴയുണ്ടാകും; 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, കാസര്കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില് ശനിയാഴ്ച കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില് വീണ്ടും റെഡ് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്ഗോഡും കൊല്ലത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില് മഴ പെയ്യുമെങ്കിലും അപകരമായ അവസ്ഥ കൈവരില്ല.
 | 

ശനിയാഴ്ച്ച കനത്ത മഴയുണ്ടാകും; 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ശനിയാഴ്ച കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡും കൊല്ലത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്യുമെങ്കിലും അപകരമായ അവസ്ഥ കൈവരില്ല.

തൃശൂര്‍, വയനാട്, മലപ്പുറം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ മഴ കുറഞ്ഞതോടെ വെള്ളമിറങ്ങിയ പ്രദേശങ്ങളിലേക്ക് വീണ്ടും വെള്ളം കയറാന്‍ സാധ്യതയുണ്ട്. മുന്നറിയിപ്പ് കിട്ടായാലുടന്‍ അപകടകരമായ പ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കണം. ആദ്യനിലയില്‍ വെള്ളം കയറുമ്പോള്‍ തന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറണമെന്ന് അധകൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് വിവരം. ഇന്ന് മഴ ശക്തമായാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകും. ഒഡീഷാ ഭാഗത്ത് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.