Wednesday , 30 September 2020
News Updates

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 7 ജില്ലകളില്‍ റെഡ് അലര്‍ട്ട്. ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം,പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

4 ദിവസമായി ശക്തമാ മഴ ലഭിക്കുന്ന ഇടുക്കി, വയനാട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ജില്ലകളിലും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ രാത്രി ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ മധ്യകേരളത്തില്‍ പലയിടങ്ങളിലും വെള്ളം കയറി.

പമ്പ, അച്ചന്‍കോവിലാര്‍ മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ തുടങ്ങിയവ കരകവിഞ്ഞ് ഒഴുകുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ആലപ്പുഴയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇടുക്കിയിലും കനത്ത മഴ തുടരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടി പിന്നിട്ടു.

*കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത – ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട്,…

Posted by Kerala State Disaster Management Authority – KSDMA on Saturday, August 8, 2020

DONT MISS