സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല് മൂന്ന് ജില്ലകളില് റെഡ് അലര്ട്ട്.
 | 
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

തിരുവനന്തപുരം: ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പുറപ്പെടുവിച്ചിട്ടുണ്ട്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. അതിതീവ്ര മഴ തുടര്‍ച്ചയായി പെയ്താല്‍ വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടാകും. ഇത് കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച എറണാകുളം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് ഈ ദിവസം പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചു.