അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല് വിവിധ ജില്ലകലില് റെഡ്, ഓറഞ്ച് അലര്ട്ടുകള് പ്രഖ്യാപിച്ചു.
 | 
അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകലില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് നിലവിലുള്ളത്. വെള്ളിയാഴ്ച മലപ്പുറത്തും ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച വയനാട്ടിലും റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്ന മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും ഇടുക്കി, വയനാട് ജില്ലകളിലും ദുരന്ത സാധ്യതാ മേഖലകളില്‍ ഉള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പകല്‍ സമയം തന്നെ ആളുകളെ നിര്‍ബന്ധപൂര്‍വം മാറ്റിത്താമസിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. മലയോര മേഖലയിലെ രാത്രി ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കണം. രാത്രി 7 മണി മുതല്‍ രാവിലെ 7 വരെ ഗതാഗതം നിരോധിച്ച് ഉത്തരവിറക്കും. പശ്ചിമഘട്ട മലനിരകളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും. അതിനാല്‍ വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020ലൂടെ നിര്‍ദേശിച്ച തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നു.

*കേരളത്തിൽ അതിതീവ്ര മഴയ്ക്ക് (Extremely Heavy rainfall) സാധ്യത – വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട്, വിവിധ…

Posted by Kerala State Disaster Management Authority – KSDMA on Thursday, August 6, 2020