Wednesday , 30 September 2020
News Updates

നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്; രഹ്ന ഫാത്തിമ പോലീസില്‍ കീഴടങ്ങി

കൊച്ചി: രഹ്ന ഫാത്തിമ പോലീസില്‍ കീഴടങ്ങി. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലായിരുന്നു കീഴടങ്ങല്‍. നഗ്ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും നിഷേധിച്ച സാഹചര്യത്തിലാണ് രഹ്ന കീഴടങ്ങിയത്. തുടരന്വേഷണത്തോടും നിയമനടപടികളോടും പൂര്‍ണ്ണമായി സഹകരിക്കുമെന്ന് രഹ്ന ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

സാമൂഹിക മാറ്റത്തിനും ലിംഗ സമത്വത്തിനും സ്ത്രീ ശരീരത്തെ അമിത ലൈംഗികവത്കരിക്കുന്നതിന് എതിരെയും പോരാടാന്‍ പിന്തുണ നല്‍കിയ എല്ലാവരോടും സ്‌നേഹം. നമ്മള്‍ ആയിരുന്നു ശരിയെന്നു കാലം തെളിയിക്കട്ടെയെന്നും രഹ്ന ഫെയിസ്ബുക്കില്‍ കുറിച്ച. കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഈ കേസ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് രഹ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. ഇങ്ങനെയൊരു കേസുമായി എന്തിന് വന്നുവെന്ന് അഭിഭാഷകനോട് കോടതി ചോദിച്ചു. ലൈംഗികതയെ കുറിച്ച് ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കിടയില്‍ പ്രചരണം നടത്താണ് രഹ്ന ശ്രമിച്ചതെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞെങ്കിലും കോടതി ഈ വാദം അംഗീകരിക്കാന്‍ തയ്യാറായില്ല.

മുൻ‌കൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. തുടർ അന്വേഷണത്തോടും നിയമ…

Posted by Rehana Fathima Pyarijaan Sulaiman on Saturday, August 8, 2020

 

DONT MISS