മതസ്പര്‍ദ്ധ വളര്‍ത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ രഹ്ന ഫാത്തിമ

മതസ്പര്ദ്ധ വളര്ത്താന് താന് ശ്രമിച്ചിട്ടില്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയില്. ശബരിമലയില് പോയതിനെത്തുടര്ന്ന് രഹ്നയുടെ സോഷ്യല് മീഡിയ പോസ്റ്റുകള് മതസ്പര്ദ്ധ പടര്ത്തുന്നതാണെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്കിയ ഹര്ജിയിലാണ് രഹ്ന ആരോപണം നിഷേധിച്ചത്. താന് വിശ്വാസിയാണെന്നും തത്ത്വമസിയില് വിശ്വസിക്കുന്നുവെന്നും രഹ്ന കോടതിയില് പറഞ്ഞു.
 | 

മതസ്പര്‍ദ്ധ വളര്‍ത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹൈക്കോടതിയില്‍ രഹ്ന ഫാത്തിമ

കൊച്ചി: മതസ്പര്‍ദ്ധ വളര്‍ത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോയതിനെത്തുടര്‍ന്ന് രഹ്നയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മതസ്പര്‍ദ്ധ പടര്‍ത്തുന്നതാണെന്ന് ആരോപിച്ച് ബിജെപി നേതാവ് നല്‍കിയ ഹര്‍ജിയിലാണ് രഹ്ന ആരോപണം നിഷേധിച്ചത്. താന്‍ വിശ്വാസിയാണെന്നും തത്ത്വമസിയില്‍ വിശ്വസിക്കുന്നുവെന്നും രഹ്ന കോടതിയില്‍ പറഞ്ഞു.

വിശ്വാസിയാണോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രഹ്ന. താന്‍ മുസ്ലീം ആചാര പ്രകാരം ജീവിക്കുന്ന വ്യക്തിയല്ല. അയ്യപ്പ വേഷം ധരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് തെറ്റാണെന്ന് കരുതുന്നില്ലെന്നും രഹ്ന പറഞ്ഞു. നിങ്ങളുടെ വിശ്വാസം മറ്റൊരു വിശ്വാസിയുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തരുതെന്നായിരുന്നു കോടതിയുടെ പ്രതികരണം.

കേസില്‍ രഹ്ന മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇതിലാണ് കോടതി വാദം കേട്ടത്. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് രഹ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം ശബരിമലയിലെത്തിയ രഹ്ന പോലീസ് സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയിരുന്നു.