നടി ആക്രമണത്തിന് ഇരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴിയെടുത്തു

നടി ആക്രമണത്തിന് ഇരയായ കേസില് രമ്യ നമ്പീശന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില് നടന്ന മൊഴിയെടുപ്പ് രണ്ട് മണിക്കൂറിലേറെ നീണ്ടു.
 | 

നടി ആക്രമണത്തിന് ഇരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴിയെടുത്തു

കൊച്ചി: നടി ആക്രമണത്തിന് ഇരയായ കേസില്‍ രമ്യ നമ്പീശന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. രമ്യയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന മൊഴിയെടുപ്പ് രണ്ട് മണിക്കൂറിലേറെ നീണ്ടു.

ആക്രമണത്തിനു ശേഷം രമ്യയുടെ വീട്ടിലായിരുന്നു കുറേ ദിവസങ്ങള്‍ നടി തങ്ങിയത്. നടിയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് രമ്യ. അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗവും വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ സജീവ പ്രവര്‍ത്തകയുമാണ് രമ്യ നമ്പീശന്‍.