ഗണേഷ് കുമാറിന് മറുപടിയുമായി രമ്യ നമ്പീശന്‍; ദിലീപിനെ പുറത്താക്കിയത് ഒരാളുടെ മാത്രം അഭിപ്രായത്തിലല്ല

അമ്മയില് നിന്ന് ദിലീപിനെ പുറത്താക്കിയ സംഭവത്തില് ആരോപണമുന്നയിച്ച ഗണേഷ് കുമാറിന് മറുപടിയുമായി രമ്യ നമ്പീശന്. നടി ആക്രമിക്കപ്പെട്ട സംഭവത്തില് പ്രതിചേര്ക്കപ്പെട്ടതിനു പിന്നാലെയാണ് ദിലീപിനെ അമ്മയില് നിന്ന് പുറത്താക്കിയത്. അതിനു കാരണം മമ്മൂട്ടിയാണെന്നായിരുന്നു ഗണേഷ് ആരോപിച്ചത്. തീരുമാനം ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും കൂട്ടായെടുത്ത തീരുമാനമനുസരിച്ചാണ് ദിലീപിനെ പുറത്താക്കിയതെന്നും രമ്യ നമ്പീശന് പറഞ്ഞു.
 | 

ഗണേഷ് കുമാറിന് മറുപടിയുമായി രമ്യ നമ്പീശന്‍; ദിലീപിനെ പുറത്താക്കിയത് ഒരാളുടെ മാത്രം അഭിപ്രായത്തിലല്ല

കൊച്ചി: അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയ സംഭവത്തില്‍ ആരോപണമുന്നയിച്ച ഗണേഷ് കുമാറിന് മറുപടിയുമായി രമ്യ നമ്പീശന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടതിനു പിന്നാലെയാണ് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്. അതിനു കാരണം മമ്മൂട്ടിയാണെന്നായിരുന്നു ഗണേഷ് ആരോപിച്ചത്. തീരുമാനം ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും കൂട്ടായെടുത്ത തീരുമാനമനുസരിച്ചാണ് ദിലീപിനെ പുറത്താക്കിയതെന്നും രമ്യ നമ്പീശന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അമ്മ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ രമ്യ ഇക്കാര്യം പറഞ്ഞത്. ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തോട് മാപ്പ്പറഞ്ഞ് സംഘടനയില്‍ തിരിച്ചെടുക്കണമെന്നും രമ്യ പറഞ്ഞു. അമ്മയുടെ തീരുമാനങ്ങളൊന്നും ഒരാള്‍ മാത്രം എടുക്കുന്നതല്ല. പൃഥ്വിരാജ്, താന്‍ തുടങ്ങി എല്ലാ അംഗങ്ങളുടെയും അഭിപ്രായം അറിഞ്ഞതിനു ശേഷമാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അത് പുറത്തുവിട്ടത്.

‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ല. ഈ വാര്‍ത്ത തെറ്റാണെന്നും സംഘടനയില്‍ നല്ല രീതിയില്‍ സ്ത്രീപങ്കാളിത്തം വരണമെന്ന് വാക്കാല്‍ ഒരു അഭിപ്രായം മുന്നോട്ടുവെച്ചിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യുമെന്ന് അമ്മ അറിയിച്ചിട്ടുണ്ടെന്നും രമ്യ വ്യക്തമാക്കി.