മോഡിയെ പ്രശംസിച്ച സംഭവം: തരൂരിനെതിരായ റിപ്പോർട്ട് അച്ചടക്ക സമിതിക്ക്

ശശി തരൂർ എം.പിക്കെതിരെ കെ.പി.സി.സി നൽകിയ റിപ്പോർട്ട് കേന്ദ്രനേതൃത്വം എ.ഐ.സി.സി അച്ചടക്ക സമിതിക്ക് വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീർത്തിച്ചതിന്റെ പേരിലാണ് മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ റിപ്പോർട്ട് സമർപ്പിച്ചത്.
 | 
മോഡിയെ പ്രശംസിച്ച സംഭവം: തരൂരിനെതിരായ റിപ്പോർട്ട് അച്ചടക്ക സമിതിക്ക്

ന്യൂഡൽഹി: ശശി തരൂർ എം.പിക്കെതിരെ കെ.പി.സി.സി നൽകിയ റിപ്പോർട്ട് കേന്ദ്രനേതൃത്വം എ.ഐ.സി.സി അച്ചടക്ക സമിതിക്ക് വിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീർത്തിച്ചതിന്റെ പേരിലാണ് മുൻ കേന്ദ്രമന്ത്രി ശശി തരൂരിനെതിരെ റിപ്പോർട്ട് സമർപ്പിച്ചത്. എ.കെ ആന്റണി അധ്യക്ഷനായ സമിതി, റിപ്പോർട്ട് പരിഗണിച്ചശേഷം തീരുമാനമെടുക്കും. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്നാണറിയുന്നത്.

മോഡി പ്രധാനമന്ത്രിയായതു മുതൽ പലപ്പോഴായി അദ്ദേഹത്തെ പുകഴ്ത്തിയ തരൂർ സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണച്ചതോടെയാണ് കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. അതേസമയം പദ്ധതിയെ പിന്തുണച്ചതിന്റെ പേരിൽ തരൂരിനെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തിൽ അത്ഭുതം തോന്നുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു. രാജ്യത്തിന്റെ നന്മയിൽ എല്ലാവരും ഭാഗമാകുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വിറ്റർ സന്ദേശത്തിൽ പറയുന്നു.