നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു

നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയ ഗര്ഭിണിയായ യുവതിക്ക് സുഖപ്രസവം. കൊച്ചിയിലെ നാവികസേനാ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയുടെ സമീപപ്രദേശത്ത് സജിതയെന്ന പൂര്ണ ഗര്ഭിണി കുടുങ്ങിക്കിടക്കുന്നതായി നാവികസേനയ്ക്ക് റിപ്പോര്ട്ട് ലഭിക്കുന്നത്. തുടര്ന്ന് ലോക്കേഷന് ട്രാക്ക് ചെയ്ത് നടത്തിയ ഓപ്പറേഷനില് സജിതയെ എയര്ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.
 | 

നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയ ഗര്‍ഭിണിക്ക് സുഖപ്രസവം; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു

കൊച്ചി: നാവികസേന സാഹസികമായി രക്ഷപ്പെടുത്തിയ ഗര്‍ഭിണിയായ യുവതിക്ക് സുഖപ്രസവം. കൊച്ചിയിലെ നാവികസേനാ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയുടെ സമീപപ്രദേശത്ത് സജിതയെന്ന പൂര്‍ണ ഗര്‍ഭിണി കുടുങ്ങിക്കിടക്കുന്നതായി നാവികസേനയ്ക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നത്. തുടര്‍ന്ന് ലോക്കേഷന്‍ ട്രാക്ക് ചെയ്ത് നടത്തിയ ഓപ്പറേഷനില്‍ സജിതയെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി.

രക്ഷിക്കുന്ന സമയത്ത് തന്നെ സജിതയ്ക്ക് പ്രസവ വേദന ആരംഭിച്ചിരുന്നു. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചതാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചത്. നാവിക സേന പുറത്തുവിട്ട രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്.