‘നിങ്ങ വെറും പാലീസ് മാനല്ല, നിയാണ്ടര്‍ തല്‍ മാനാണ്’! സെന്‍കുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രന്‍

അഭിഭാഷകന് ഹരീഷ് വാസുദേവന് പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ മുന് ഡിജിപി ടി.പി.സെന്കുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രന്
 | 
‘നിങ്ങ വെറും പാലീസ് മാനല്ല, നിയാണ്ടര്‍ തല്‍ മാനാണ്’! സെന്‍കുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രന്‍

അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ പരിഹസിച്ച് രശ്മിത രാമചന്ദ്രന്‍. ഹരീഷ് വാസുദേവനെ ഹാരിസ് വാസുദേവനാക്കിയ നിങ്ങ വെറും പോലീസ് മാനല്ല, നിയാണ്ടര്‍ തല്‍ മാനാണെന്ന് റശ്മിത ഫെയിസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകര്‍ക്കുള്ള വിസ എപ്പ കിട്ടും? കട്ട വെയ്റ്റിംഗ് എന്നും പോസ്റ്റില്‍ രശ്മിത പറയുന്നു.

ചൊവ്വാഴ്ച പാലക്കാട് നടന്ന യോഗത്തിലാണ് ഹരീഷ് വാസുദേവന്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് സെന്‍കുമാര്‍ പറഞ്ഞത്. ‘മതന്യൂനപക്ഷങ്ങളുടെ വോട്ട് എല്‍ഡിഎഫിനോ യുഡിഎഫിനോ എന്ന മത്സരമാണ് നടക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന അഭിഭാഷകരെ പാകിസ്ഥാനിലേക്ക് വിടണം. ഹരീഷ് വാസുദേവനൊക്കെ അങ്ങനെ വിടേണ്ടവരാണ്’ എന്നായിരുന്നു സെന്‍കുമാറിന്റെ വാക്കുകള്‍.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിലപാട് വ്യക്തമാക്കിയിട്ടുള്ള ഹരീഷ് വാസുദേവന്‍ ഈ വിഷയത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സംവാദത്തിന് തയ്യാറാണെന്നും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.

ഹരീഷ് വാസുദേവനെ "ഹാരിസ് " വാസുദേവനാക്കിയ നിങ്ങ വെറുംപോലീസ് മാനല്ല, നിയാണ്ടർ തൽ മാനാണ്!ടി.പി.സെന്നിക്ക ദോസ്ത്! അസ്സലാമു അലൈക്കും! വ അലൈക്കും അസ്സലാം! അഭിഭാഷകർക്കുള്ള വിസ എപ്പ കിട്ടും?!! കട്ട വെയ്റ്റിംഗ്….

Posted by Resmitha Ramachandran on Tuesday, January 14, 2020