സന്തോഷ് ഈപ്പന്‍ ഐഫോണ്‍ തന്നിട്ടില്ലെന്ന് വിനോദിനി; ഫോണ്‍ കൊടുത്തത് സ്വപ്‌നയ്‌ക്കെന്ന് സന്തോഷ്

ഐഫോണ് വിഷയത്തില് കസ്റ്റംസ് നോട്ടീസ് നല്കിയ സംഭവത്തില് പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി.
 | 
സന്തോഷ് ഈപ്പന്‍ ഐഫോണ്‍ തന്നിട്ടില്ലെന്ന് വിനോദിനി; ഫോണ്‍ കൊടുത്തത് സ്വപ്‌നയ്‌ക്കെന്ന് സന്തോഷ്

തിരുവനന്തപുരം: ഐഫോണ്‍ വിഷയത്തില്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. തനിക്ക് സന്തോഷ് ഈപ്പനെ അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നിട്ടില്ലെന്നും വിനോദിനി പറഞ്ഞു. കസ്റ്റംസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ല. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം താന്‍ സ്വപ്‌നയ്ക്കാണ് ഐഫോണുകള്‍ നല്‍കിയതെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പറഞ്ഞു. വിനോദിനിയെ അറിയില്ല. വില കൂടി ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണ് പറഞ്ഞത്. ഇത് ലഭിച്ചതിന് ശേഷം കോണ്‍സുല്‍ ജനറല്‍ അല്‍സാബി തന്നെ വിളിച്ചിരുന്നുവെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി. കോടിയേരിയെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

ലൈഫ് മിഷനില്‍ കരാറുകാരനായ സന്തോഷ് ഈപ്പന്‍ കോഴയായി വാങ്ങി നല്‍കിയ ഐഫോണുകളില്‍ 1.13 ലക്ഷം രൂപ വിലയുള്ള ഫോണ്‍ കോടിയേരിയുടെ ഭാര്യ വിനോദിനിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയതായി കസ്റ്റംസ് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.