”സിദ്ദിഖ് മൊഴിമാറ്റിയത് മനസിലാക്കാം, പക്ഷേ ഭാമ”? കൂറുമാറിയ താരങ്ങള്‍ക്കെതിരെ രേവതി

നടി ആക്രമണത്തിന് ഇരയായ കേസില് വിചാരണക്കിടെ കൂറുമാറിയ താരങ്ങളെ രൂക്ഷമായി വിമര്ശിച്ച് രേവതി.
 | 
”സിദ്ദിഖ് മൊഴിമാറ്റിയത് മനസിലാക്കാം, പക്ഷേ ഭാമ”? കൂറുമാറിയ താരങ്ങള്‍ക്കെതിരെ രേവതി

നടി ആക്രമണത്തിന് ഇരയായ കേസില്‍ വിചാരണക്കിടെ കൂറുമാറിയ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രേവതി. സിനിമാ ഇന്‍ഡസ്ട്രിയിലെ സഹപ്രവര്‍ത്തകരെ ആരെയും വിശ്വസിക്കാന്‍ കഴിയാനാവാത്തതില്‍ സംശയമുണ്ട്. ഇടവേള ബാബുവും ബിന്ദു പണിക്കരും മൊഴി മാറ്റി പറഞ്ഞു. അവരില്‍ നിന്ന് അതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോല്‍ സിദ്ദിഖും ഭാമയുമാണ് മൊഴി മാറ്റിയിരിക്കുന്നത്. സിദ്ദിഖിനെ മനസിലാക്കാം. എന്നാല്‍ സുഹൃത്തും വിശ്വസ്തയുമായിരുന്ന ഭാമയോ എന്നാണ് രേവതി ഫെയിസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

വിശ്വസ്ത സുഹൃത്തായിരുന്ന ഭാമയും നടി ആക്രമണത്തിന് വിധേയയായ ശേഷം പോലീസിനോട് പറഞ്ഞത് കോടതിയില്‍ നിഷേധിച്ചിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ നടി വളരെ വിഷമകരമായ കാലത്തെയാണ് തരണം ചെയ്തുകൊണ്ടിരിക്കുന്നത്. അത് തനിക്ക് നീതി കിട്ടുന്നതിന് മാത്രമല്ല, സ്ത്രീകള്‍ക്കെല്ലാവര്‍ക്കും നീതി ലഭിക്കാനാണ്. അതിജീവിതയുടെ കുടുംബത്തിലും ജീവിതത്തിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആരും ചിന്തിക്കാത്തത് എന്തുകൊണ്ടാണ്? അവള്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ എന്നും അവള്‍ക്കൊപ്പം തന്നെ ഉണ്ടായിരിക്കുമെന്ന് ഓര്‍മിപ്പിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് വായിക്കാം

It’s sad that we can’t trust our own colleagues in the film industry. So many years of work, so many projects, but when…

Posted by Revathy Asha Kelunni on Friday, September 18, 2020