”വീട് ഭരിക്കുന്നത് ആണുങ്ങള്‍, മമ്മൂക്കയെയും ലാലേട്ടനെയും തൊഴുത് നിന്നാല്‍ മതി”! റിമ കല്ലിങ്കലിനും ഫാന്‍സ് ആക്രമണം

അന്ന രേഷ്മ രാജന് നേരിട്ട മമ്മൂട്ടി ഫാന്സിന്റെ സൈബര് ആക്രമണത്തില് പ്രതികരിച്ച റിമ കല്ലിങ്കലിനും ആരാധകരുടെ ആക്രമണം. വീട് എപ്പോളും ഭരിക്കുന്നത് ആണുങ്ങളാണ്. മലയാള സിനിമയില് അത് മമ്മൂക്കയും ലാലേട്ടനുമാണ്, അവര്ക്ക് തൊഴുത് നിന്നാല് മതി, വെറുതെ ചൊറിയാന് നിക്കല്ലേ എന്നിങ്ങനെയാണ് ആരാധകരുടെ ഭീഷണി.
 | 

”വീട് ഭരിക്കുന്നത് ആണുങ്ങള്‍, മമ്മൂക്കയെയും ലാലേട്ടനെയും തൊഴുത് നിന്നാല്‍ മതി”! റിമ കല്ലിങ്കലിനും ഫാന്‍സ് ആക്രമണം

അന്ന രേഷ്മ രാജന് നേരിട്ട മമ്മൂട്ടി ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച റിമ കല്ലിങ്കലിനും ആരാധകരുടെ ആക്രമണം. വീട് എപ്പോളും ഭരിക്കുന്നത് ആണുങ്ങളാണ്. മലയാള സിനിമയില്‍ അത് മമ്മൂക്കയും ലാലേട്ടനുമാണ്, അവര്‍ക്ക് തൊഴുത് നിന്നാല്‍ മതി, വെറുതെ ചൊറിയാന്‍ നിക്കല്ലേ എന്നിങ്ങനെയാണ് ആരാധകരുടെ ഭീഷണി.

മമ്മൂക്ക ഞങ്ങള്‍ക്ക് ഒരു നടന്‍ മാത്രമല്ല ഒരു വികാരമാണ്. ഇന്നലെ വന്നവര്‍ അദ്ദേഹത്തെ ചെറുതാക്കി സംസാരിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. അത് ലിച്ചി ആയാലും നീ ആയാലും വേറേ ആരായാലും എന്നാണ് ഒരു ആരാധകന്റെ വികാരപ്രകടനം.

റിമാ.. നീ ഇനി അടുക്കളയിലെ കാര്യം നോക്കിയാല്‍ മതി. വീട്ടിലിരുന്നു പബ്ലിസിറ്റി കൂട്ടണമെങ്കില്‍ വേറെ എന്തെങ്കിലും വഴിനോക്ക്. വെറുതെ ഒരു നല്ല മനുഷ്യനായ ആഷിക് അബുവിനെ പറയിപ്പിക്കരുത് എന്നും സൈബര്‍ ആരാധക ആങ്ങളമാര്‍ ഉപദേശവുമായി റിമയുടെ പോസ്റ്റില്‍ എത്തുന്നു.

സൂര്യ ടിവി പരിപാടിയില്‍ മമ്മൂട്ടിയെക്കുറിച്ച പരാമര്‍ശം നടത്തിയതിന് അന്ന രേഷ്മ രാജന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ചതിനാണ് റിമക്കെതിരെ ആരാധകര്‍ തിരിഞ്ഞിരിക്കുന്നത്. 65 വയസുള്ള നടന് തന്റെ അച്ഛനായി അഭിനയിക്കാന്‍ കഴിയും എന്ന് പറഞ്ഞതിനാണോ ലിച്ചി പരിഹസിക്കപ്പെടുന്നതെന്ന് റിമ ചോദിച്ചിരുന്നു. മമ്മൂട്ടിക്ക് ആ വേഷം അഭിനയിക്കാനാവില്ലെന്നാണോ രേഷ്മയെ പരിഹസിക്കുന്നവര്‍ കരുതുന്നതെന്നും റിമ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.