മാപ്പ് അപേക്ഷിക്കാനാണ് പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് മറുപടി; തുറന്നടിച്ച് റിമാ കല്ലിങ്കല്‍

മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എയ്ക്കെതിരെ വീണ്ടും വിമര്ശനവുമായി നടി റിമ കല്ലിങ്കല്. വിമന് ഇന് സിനിമാ കളക്ടീവ് നടത്തിയ വാര്ത്താസമ്മേളനത്തെ വിമര്ശിച്ച് സിദ്ദിഖും കെ.പി.എ.സി ലളിതയും രംഗത്ത് വന്ന സാഹചര്യത്തിലാണ് മറുപടിയുമായി റിമ രംഗത്ത് വന്നിരിക്കുന്നത്. എ.എം.എം.എയിലേക്ക് തിരിച്ചുവരാന് ഞങ്ങള് മാപ്പ് അപേക്ഷിക്കണമെന്നാണ് കെ.പി.എ.സി ലളിത പറയുന്നതെങ്കില് 'ഗോ ടു ഹെല്' എന്ന് മറുപടി പറയേണ്ടി വരുമെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില് റിമ പറഞ്ഞു.
 | 

മാപ്പ് അപേക്ഷിക്കാനാണ് പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് മറുപടി; തുറന്നടിച്ച് റിമാ കല്ലിങ്കല്‍

കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരെ വീണ്ടും വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച് സിദ്ദിഖും കെ.പി.എ.സി ലളിതയും രംഗത്ത് വന്ന സാഹചര്യത്തിലാണ് മറുപടിയുമായി റിമ രംഗത്ത് വന്നിരിക്കുന്നത്. എ.എം.എം.എയിലേക്ക് തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് കെ.പി.എ.സി ലളിത പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്ന് മറുപടി പറയേണ്ടി വരുമെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ റിമ പറഞ്ഞു.

അടൂര്‍ ഭാസിയെന്ന നടന്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞയാളാണ് ലളിതാമ്മ. സിനിമാ മേഖലയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ മൂടിവെക്കുന്നതിന്റെ കാരണങ്ങള്‍ ലളിതാമ്മയ്ക്ക് നന്നായി അറിയാം. വര്‍ഷങ്ങളോളം ചില സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മിണ്ടാതിരിക്കുന്നതിന് കാരണം എന്താണെന്ന് ഒന്ന് ചിന്തിച്ചാല്‍ മനസിലാക്കാവുന്നതെ ഉള്ളു. എനിക്ക് ലളിതാമ്മയോട് സഹതാപമേ ഉള്ളു. കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ലെന്നും റിമ പറഞ്ഞു.

രാജിവെച്ച് പോയവര്‍ക്ക് വേണമെങ്കില്‍ മാപ്പ് പറഞ്ഞ് അകത്ത് കയറാമെന്നും ഇങ്ങനെ എല്ലാവരോടും ബഹളം വെച്ച് അനാവശ്യ വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും ലളിത പറഞ്ഞിരുന്നു. എല്ലാവരും എന്തെങ്കിലും കിട്ടാന്‍ വേണ്ടി കാത്ത് നില്‍ക്കുകയാണ്. അവര്‍ക്ക് കൈകൊട്ടി ചിരിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കരുതെന്നും ലളിത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനെതിരെ നടി പാര്‍വ്വതിയുമ രംഗത്തെത്തിയിരുന്നു. ഇവര്‍ കാര്യങ്ങള്‍ നിസാരവല്‍ക്കരിക്കുകയാണെന്ന് പാര്‍വതി പ്രതികരിച്ചു.