നിങ്ങളുടെ മഞ്ഞപ്പത്രശൈലിയെ കാറിത്തുപ്പുന്നു; നടി ആക്രമണത്തിനിരയായ സംഭവം മാധ്യമങ്ങള്‍ സമീപിച്ച രീതിയെ പഴിച്ച് റീമ കല്ലിങ്കല്‍

ചലച്ചിത്രനടി അതിക്രമത്തിന് ഇരയായ സംഭവത്തെ മാധ്യമങ്ങള് സമീപിച്ച രീതിയെ വിമര്ശിച്ച് റീമ കല്ലിങ്കല്. ''പെണ്കുട്ടി ബലാല്സംഗത്തിന് ഇരയാവുകയായിരുന്നു വേണ്ടിയിരുന്നത്. അത് കൂട്ടബലാല്സംഗമായാല് ഗംഭീരമായി. ഇരുമ്പ്ദണ്ഡ് പോലുള്ളവ ഉപയോഗിച്ചുള്ള പീഡനമായിരുന്നെങ്കില് അത് കൂടുതല് സെന്സേഷണല് ആകുമായിരുന്നുവെന്ന് റീമ പരിഹസിക്കുന്നു. നടി കാറിനുള്ളില് ബലാല്സംഗത്തിനിരയായെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ വാര്ത്ത നല്കിയത്. ഇതിനെതിരെയാണ് വിമര്ശനം.
 | 

നിങ്ങളുടെ മഞ്ഞപ്പത്രശൈലിയെ കാറിത്തുപ്പുന്നു; നടി ആക്രമണത്തിനിരയായ സംഭവം മാധ്യമങ്ങള്‍ സമീപിച്ച രീതിയെ പഴിച്ച് റീമ കല്ലിങ്കല്‍

ചലച്ചിത്രനടി അതിക്രമത്തിന് ഇരയായ സംഭവത്തെ മാധ്യമങ്ങള്‍ സമീപിച്ച രീതിയെ വിമര്‍ശിച്ച് റീമ കല്ലിങ്കല്‍. ”പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയാവുകയായിരുന്നു വേണ്ടിയിരുന്നത്. അത് കൂട്ടബലാല്‍സംഗമായാല്‍ ഗംഭീരമായി. ഇരുമ്പ്ദണ്ഡ് പോലുള്ളവ ഉപയോഗിച്ചുള്ള പീഡനമായിരുന്നെങ്കില്‍ അത് കൂടുതല്‍ സെന്‍സേഷണല്‍ ആകുമായിരുന്നുവെന്ന് റീമ പരിഹസിക്കുന്നു. നടി കാറിനുള്ളില്‍ ബലാല്‍സംഗത്തിനിരയായെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യ വാര്‍ത്ത നല്‍കിയത്. ഇതിനെതിരെയാണ് വിമര്‍ശനം.

കൊച്ചി സംഭവത്തില്‍ ബലാല്‍സംഗം സ്ഥിരീകരിക്കാനുള്ള വ്യഗ്രതയിലായിരുന്നു ഇന്നലെ മാതൃഭൂമി ചാനല്‍ പോലുമെന്നും റീമ ആരോപിക്കുന്നു. പിന്നീട് അവര്‍ ആ വാര്‍ത്ത പിന്‍വലിക്കുകയായിരുന്നു. നിങ്ങളുടെ മഞ്ഞപ്പത്രപ്രവര്‍ത്തനത്തിനു നേരേ കാറിത്തുപ്പുന്നു എന്നാണ് റീമ ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമങ്ങള്‍ക്കു നേരെ എഴുതുന്നത്.

കൊച്ചി സംഭവത്തെ കൈരളി ചാനല്‍ സമീപിച്ച രീതിക്കെതിരെ കടുത്ത ഭാഷയിലാണ് റീമ ഇന്നലെ വിമര്‍ശിച്ചത്. നിങ്ങളുടെ ചാനലില്‍ എന്ത് സംഭവിക്കുന്നു എന്ന് അറിയില്ലെങ്കില്‍ രാജിവെക്കൂ എന്ന് ജോണ്‍ ബ്രിട്ടാസിനോട് റീമ പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മനുഷ്യജീവി അവളുടെ ജീവിതത്തിലെ ഏറ്റവും ഭീകര സന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ സെന്‍സേഷണല്‍ വാര്‍ത്തകള്‍ കാണാനാണ് കൈരളി ശ്രമിക്കുന്നതെന്നായിരുന്നു റീമ ആരോപിച്ചത്. സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് ശക്തമായതോടെ കൈരളി വാര്‍ത്ത പിന്‍വലിക്കുകയും ഓണ്‍ലൈന്‍ പേജില്‍ ക്ഷമാപണം നല്‍കുകയും ചെയ്തു.