മലപ്പുറത്തെ ഫ്‌ളാഷ് മോബിനെ പിന്തുണച്ച ആര്‍ജെ സൂരജിന് മതമൗലികവാദികളുടെ ആക്രമണം; മാപ്പ് പറഞ്ഞ് സൂരജ്

മലപ്പുറത്തെ ജിമിക്കി കമ്മല് ഫ്ളാഷ് മോബിനെ പിന്തുണച്ച ആര്ജെ സൂരജിന് സൈബര് ആങ്ങളമാരുടെ തെറിവിളി. സോഷ്യല് മീഡിയയില് വൈറലായതിനു പിന്നാലെ മതമൗലിക വാദികളുടെ ആക്രമണം നേരിടേണ്ടി വന്ന ഫ്ളാഷ് മോബ് വീഡിയോയെ പിന്തുണച്ച് സംസാരിച്ചതിനാണ് സൂരജിന്റെ പേജില് വെല്ലുവിളികള് ഉയര്ന്നത്. സൂരജിന്റെ വീഡിയോക്ക് ഒരു ദിവസത്തില് നാല് ലക്ഷത്തിലേറെ കാഴ്ചക്കാരെ കിട്ടിയെങ്കിലും തെറിവിളികളായിരുന്നു ഭൂരിപക്ഷം കമന്റുകളിലും ഉണ്ടായിരുന്നത്.
 | 

മലപ്പുറത്തെ ഫ്‌ളാഷ് മോബിനെ പിന്തുണച്ച ആര്‍ജെ സൂരജിന് മതമൗലികവാദികളുടെ ആക്രമണം; മാപ്പ് പറഞ്ഞ് സൂരജ്

മലപ്പുറത്തെ ജിമിക്കി കമ്മല്‍ ഫ്‌ളാഷ് മോബിനെ പിന്തുണച്ച ആര്‍ജെ സൂരജിന് സൈബര്‍ ആങ്ങളമാരുടെ തെറിവിളി. സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ മതമൗലിക വാദികളുടെ ആക്രമണം നേരിടേണ്ടി വന്ന ഫ്‌ളാഷ് മോബ് വീഡിയോയെ പിന്തുണച്ച് സംസാരിച്ചതിനാണ് സൂരജിന്റെ പേജില്‍ വെല്ലുവിളികള്‍ ഉയര്‍ന്നത്. സൂരജിന്റെ വീഡിയോക്ക് ഒരു ദിവസത്തില്‍ നാല് ലക്ഷത്തിലേറെ കാഴ്ചക്കാരെ കിട്ടിയെങ്കിലും തെറിവിളികളായിരുന്നു ഭൂരിപക്ഷം കമന്റുകളിലും ഉണ്ടായിരുന്നത്.

ഇതിനു പിന്നാലെ മാപ്പ് പറഞ്ഞ് സൂരജ് രംഗത്തെത്തുകയും ചെയ്തു. മതത്തിലും രാഷ്ട്രീയത്തിലും ഇനി അഭിപ്രായം പറയാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സൂരജ് പിന്‍മാറിയിരിക്കുന്നത്. റേഡിയോ മലയാളം എഫ്എമ്മില്‍ ദോഹ ജംഗ്ഷന്‍ എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് സൂരജ്. മലപ്പുറത്തൈ പെണ്‍കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞ് പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയും സൂരജ് നീക്കം ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ പല വിഷയങ്ങളിലും പ്രതികരണം നടത്താറുള്ള ആര്‍ജെ സൂരജ് മതത്തെ അവഹേളിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഫ്‌ളാഷ് മോബ് വീഡിയോ ഷെയര്‍ ചെയ്തതിനു ശേഷം ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിക്കൊണ്ട് മറ്റൊരു വീഡിയോ കൂടി സൂരജ് പോസ്റ്റ് ചെയ്‌തെങ്കിലും അതിലും സൈബര്‍ ആങ്ങളമാര്‍ സംതൃപ്തരായിരുന്നില്ല.

തെറ്റ്‌ മനസിലാക്കുന്നു… തിരുത്തുന്നു…എന്റെ അറിവില്ലായ്മ കൊണ്ട്‌ സംഭവിച്ച അബദ്ധമാണെന്ന് മനസിലാക്കിക്കൊണ്ട്‌ വികാരം വ്രണപ്പെട്ട എല്ലാ മുസ്ലിം ചങ്ങാതിമാരും സദയം ക്ഷമിക്കുക… ക്ഷമാപണം സ്വീകരിച്ചുകൊണ്ട്‌ സമൂഹത്തിലെ മറ്റൊരു തലത്തിലേക്ക്‌ ഈ വിഷയം എത്താതിരിക്കാൻ സപ്പോർട്ട്‌ ചെയ്യുക… ദയവായി പരമാവധി പേരിലേക്ക്‌ ഷെയർ ചെയ്യുക…സസ്നേഹം RJ SooraJ

Posted by RJ SooraJ on Tuesday, December 5, 2017