തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം

കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട് റെയിൽവേസ്റ്റേഷനു മുന്നിൽ തെരുവുനാടകം അവതരിപ്പിച്ച ഒരു സംഘം യുവാക്കളെ റെയിൽവേ സംരക്ഷണസേനയിലെ ഉദ്യോഗസ്ഥൻ മർദ്ദിച്ചതിൽ പ്രതിഷേധം വ്യാപകമാകുന്നു. റയിൽവേ സ്റ്റേഷന് മുൻപിൽ ഇരുന്നുകൊണ്ടായിരുന്ന നാടകം. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവും കൂടാതെ സംഘാംങ്ങളുടെ കരണത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
 | 

തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം


പാലക്കാട്:
കഴിഞ്ഞ ദിവസം പാലക്കാട് ഒലവക്കോട് റെയിൽവേസ്‌റ്റേഷനു മുന്നിൽ തെരുവുനാടകം അവതരിപ്പിച്ച ഒരു സംഘം യുവാക്കളെ  റെയിൽവേ സംരക്ഷണസേനയിലെ ഉദ്യോഗസ്ഥൻ മർദ്ദിച്ചതിൽ പ്രതിഷേധം വ്യാപകമാകുന്നു. റയിൽവേ സ്റ്റേഷന് മുൻപിൽ ഇരുന്നുകൊണ്ടായിരുന്ന നാടകം. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥൻ യാതൊരു പ്രകോപനവും കൂടാതെ സംഘാംങ്ങളുടെ കരണത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അത്‌ലറ്റിക് കായിക നാടകവേദിയിലെ പ്രവർത്തകരാണ് പോലീസുകാരുടെ മർദ്ദനത്തിനിരയായത്. പാലക്കാട് ബസ് സ്റ്റാൻഡ്, കോട്ടമൈതാനം എന്നിവിടങ്ങളിൽ പരിപാടി നടത്തിയശേഷമായിരുന്നു സംഘം റയിൽവേ സ്റ്റേഷനിൽ എത്തിയത്. തെരുവിന്റെ കഥകളായ ഹിപ്പ് ഹോപ്പ്, റാപ്പ്, ഡിജെ, ഗ്രാഫ്റ്റി എന്നിവയും നാടൻപാട്ടുകളും ഉൾപ്പെടുത്തി ‘അധികപ്രസംഗം’ എന്ന തെരുവുനാടകത്തിന്റെ അവതരണമായിരുന്നു നടന്നത്. സ്റ്റേഷന് പുറത്തിരുന്ന് പരിപാടി അവതരിപ്പിക്കുന്നതിനിടെ പെട്ടെന്ന് അവിടേക്കെത്തിയ ഉദ്യോദസ്ഥൻ മുഖത്തടിക്കുകയായിരുന്നു. തൊട്ടടുത്തിരുന്ന ചിലർ മൊബൈൽ ക്യാമറയിൽ ദൃശ്യം പകർത്തുകയും ചെയ്തു.

നാടകം തുടങ്ങിയപ്പോൾ തന്നെ കേരള പോലീസ് അവിടെത്തി പരിപാടി നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പോലീസിനോട് സംസാരിച്ചു നിൽക്കുമ്പോഴാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെ മൂന്നുപേർ അവിടേക്ക് വരുന്നത്. ഇവർ സിവിൽ ഡ്രസിലായിരുന്നു. വന്നയുടനെ അവരിലൊരാൾ തല്ലുകയായിരുന്നുവെന്ന് നാടകത്തിന്റെ സംവിധായകൻ അലിയാർ അലി പറഞ്ഞു. പെട്ടെന്ന് തന്നെ കേരള പോലീസ് ഇടപെട്ട് നാടക സംഘത്തെ അവരുടെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ ഉപദേശ ക്ലാസും ഭീഷണിയുമായിരുന്നെന്ന് സംഘത്തിലുള്ളവർ പറഞ്ഞു.

സംഭവത്തേക്കുറിച്ച് പരാതി നൽകേണ്ട എന്നായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ സംഭവത്തിന്റെ വീഡിയോ ഉൾപ്പെടെ മനുഷ്യാവകാശക്കമ്മീഷന് മുന്നിൽ പരാതി സമർപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് നാടക സംഘം അറിയിച്ചു. ഇന്നലെ പ്രതിഷേധ സൂചകമായി ഒലവക്കോട് റയിൽവേ സ്‌റ്റേഷനു മുൻപിൽ ഇതേ സംഘം നാടകം കളിച്ചു.

തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം തെരുവ് നാടക സംഘത്തിന് മർദ്ദനം: സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു; വ്യാപക പ്രതിഷേധം

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചിട്ടുള്ള സംഘമാണ് അത്‌ലറ്റിക് നാടക സംഘം. നാടകവും സ്‌പോർട്‌സും സമന്വയിപ്പിക്കുക എന്ന നിലയിലുള്ള പരീക്ഷണങ്ങളാണ് ഇവരുടേത്. ഇതിന്റെ ഭാഗമായി എൻ.എസ്.മാധവന്റെ ഹിഗ്വിറ്റ എന്ന ചെറുകഥ നേരത്തേ നാടകമാക്കിയിരുന്നു. ദേശീയ തലത്തിലുള്ള വിവിധ വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയവർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ട്.

നാടക സംഘത്തെ റയിൽവേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ താഴെ കാണാം.