വിദേശത്തുള്ളവര്‍ക്കും നോട്ടുകള്‍ മാറാം; വിദേശ ഇന്ത്യക്കാര്‍ക്ക് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള് കൈവശമുള്ള പ്രവാസികള്ക്ക് അവ മാറ്റി വാങ്ങുന്നതിന് ലണ്ടനിലെ ഇന്ത്യന് ഹൈക്കമ്മീഷന് നിര്ദേശങ്ങള് പുറപ്പെടുവിച്ചു. നാട്ടില് സൂക്ഷിച്ചിരിക്കുന്ന പണം മാറിയെടുക്കുന്നതിനാണ് ഇതിലൂടെ സാധിക്കുക. ഈ പണം സ്വന്തം അക്കൗണ്ടിലോ മറ്റ് അക്കൗണ്ടുകളിലോ നിക്ഷേപിക്കാം.
 | 

വിദേശത്തുള്ളവര്‍ക്കും നോട്ടുകള്‍ മാറാം; വിദേശ ഇന്ത്യക്കാര്‍ക്ക് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍

ലണ്ടന്‍: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കൈവശമുള്ള പ്രവാസികള്‍ക്ക് അവ മാറ്റി വാങ്ങുന്നതിന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നാട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പണം മാറിയെടുക്കുന്നതിനാണ് ഇതിലൂടെ സാധിക്കുക. ഈ പണം സ്വന്തം അക്കൗണ്ടിലോ മറ്റ് അക്കൗണ്ടുകളിലോ നിക്ഷേപിക്കാം.

1. ഇന്ത്യയിലില്ലാത്തവര്‍ക്ക് തങ്ങളുടെ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഒരാളെ ചുമതലപ്പെടുത്താം. അതിനായി ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഒരു കത്ത് നിങ്ങള്‍ തയ്യാറാക്കണം. ഈ കത്തും തിരിച്ചറിയല്‍ രേഖയുമായി ചുമതലപ്പെടുത്തിയയാള്‍ക്ക് ബാങ്ക് ശാഖയില്‍ നേരിട്ടെത്തി പണം നിക്ഷേപിക്കാം. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, പാസ്‌പോര്‍ട്ട്, തൊഴിലുറപ്പ് കാര്‍ഡ്, പാന്‍ കാര്‍ഡ്, സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാം.

2. എന്‍ആര്‍ഒ അക്കൗണ്ടിലേക്കും ഈ വിധത്തില്‍ പണം നക്ഷേപിക്കാം.

3.സ്വന്തമായി അക്കൗണ്ടില്ലെങ്കില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്. അതിനായി നിങ്ങളുടെ അനുമതി അറിയിച്ചുകൊണ്ടുള്ള കത്തും തിരിച്ചറിയല്‍ രേഖയും ബാങ്കില്‍ നല്‍കണം.

4. ബാങ്കില്‍ നേരിട്ട് പോകുന്നതാണ് ശുപാര്‍ശ ചെയ്യപ്പെടുന്നതെങ്കിലും നിങ്ങള്‍ ചുമതലപ്പെടുത്തിയയാള്‍ക്ക് പണം നിക്ഷേപിക്കാവുന്നതാണ്. അതിനായി ചുമതലപ്പെടുത്തിക്കൊണ്ടുള്ള കത്തും ബാങ്കിലെത്തുന്നയാളുടെ തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണം.