അരുവിക്കരയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണം; ആർഎസ്പി

ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന അരുവിക്കര സീറ്റ് വേണമെന്ന ആവശ്യവുമായി ആർഎസ്പി രംഗത്ത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന ആവശ്യവും ആർഎസ്പി ഉന്നയിച്ചു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർഎസ്പി നേതൃത്വം അറിയിച്ചു.
 | 

അരുവിക്കരയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണം; ആർഎസ്പി

തിരുവനന്തപുരം:  ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന അരുവിക്കര സീറ്റ് വേണമെന്ന ആവശ്യവുമായി ആർഎസ്പി രംഗത്ത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വേണമെന്ന ആവശ്യവും ആർഎസ്പി ഉന്നയിച്ചു. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർഎസ്പി നേതൃത്വം അറിയിച്ചു.

സിറ്റിംഗ് സീറ്റ് വിട്ടു നൽകാനുള്ള കോൺഗ്രസിന്റെ ബുദ്ധിമുട്ട് പാർട്ടി മനസിലാക്കുന്നുണ്ട്. എന്നാൽ സർക്കാരിനെ ഇപ്പോൾ നിലനിർത്തുന്നത് ആർഎസ്പിയാണെന്നും നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

ചർച്ചകൾക്ക് മൂന്നംഗ സമിതിയെ പാർട്ടി നിയോഗിച്ചു. സംസ്ഥാന സെക്രട്ടറി എ.എ അസീസ്, മന്ത്രി ഷിബു ബേബി ജോൺ, എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങൾ. വാർത്താസമ്മേളനത്തിൽ എ.എ അസീസ്, ഷിബു ബേബി ജോൺ എന്നിവർ തീരുമാനങ്ങൾ വിശദീകരിച്ചു.

അതേസമയം ആർഎസ്പിയുടെ ആവശ്യം അനവസത്തിലെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. ഇത് യുഡിഎഫിനെ തകർക്കാനേ ഉപകരിക്കൂ എന്നും നേതാക്കൾ പറഞ്ഞു.