തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

ചാവക്കാട് ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു. ഉച്ചക്ക് 1.30ഓടെയാണ് സംഭവം. നെന്മേനിക്കര സ്വദേശി ആനന്ദാണ് മരിച്ചത്. ഇയാള് സിപിഎം പ്രവര്ത്തകന് കാസിം കൊല്ലപ്പെട്ട കേസില് പ്രതിയാണ്. കേസില് അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്.
 | 

തൃശൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു

തൃശൂര്‍: ചാവക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഉച്ചക്ക് 1.30ഓടെയാണ് സംഭവം. നെന്മേനിക്കര സ്വദേശി ആനന്ദാണ് മരിച്ചത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകന്‍ കാസിം കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ്. കേസില്‍ അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്.

ബൈക്കില്‍ പോകുകയായിരുന്ന ആനന്ദിനെ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചാവക്കാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.