സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും പങ്കാളിക്കും നേരെ ആര്‍.എസ്.എസ് ആക്രമണം

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുന് എം.എല്.എയുമായ മോഹനന് മാസ്റ്ററുടെ മകന് ജൂലിയസ് നികിതാസിനും മാധ്യമ പ്രവര്ത്തകയായ സാനിയോ മയോമിക്കും നേരെ ആര്.എസ്.എസ് ആക്രമണം. നാദാപുരം കക്കട്ട് അമ്പലകുളങ്ങരയില് വെച്ച് ഇവര് സഞ്ചരിക്കുകയായിരുന്ന കാര് തടഞ്ഞുനിര്ത്തി ഒരുസംഘം ആര്.എസ്.എസ് പ്രവര്ത്തകര് ആക്രമണം അഴിച്ചുവിടുകയായിരുന്നു. നികിതാസിന്റെ പങ്കാളിയാണ് സാനിയോ. ഹര്ത്താലിന് വാഹനം നിരത്തിലിറക്കിയെന്ന പേരിലായിരുന്നു ആക്രമണം.
 | 
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകനും പങ്കാളിക്കും നേരെ ആര്‍.എസ്.എസ് ആക്രമണം

കോഴിക്കോട്: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസിനും മാധ്യമ പ്രവര്‍ത്തകയായ സാനിയോ മയോമിക്കും നേരെ ആര്‍.എസ്.എസ് ആക്രമണം. നാദാപുരം കക്കട്ട് അമ്പലകുളങ്ങരയില്‍ വെച്ച് ഇവര്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. നികിതാസിന്റെ പങ്കാളിയാണ് സാനിയോ. ഹര്‍ത്താലിന് വാഹനം നിരത്തിലിറക്കിയെന്ന പേരിലായിരുന്നു ആക്രമണം.

സാരമായി പരിക്കുകളേറ്റ ഇരുവരെയും കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി പരിസരത്ത് സിപിഎം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടറാണ് സാനിയോ. ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി ബി.ജെ.പി ആര്‍.എസ്.എസ് അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.

ബാലരാമപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ഹര്‍ത്താലാണെന്ന് അറിയാതെ എത്തിയ നിരവധി പേരെയാണ് വിവിധയിടങ്ങളില്‍ അക്രമികള്‍ തടഞ്ഞിട്ടത്. വയനാട്ടില്‍ പോലീസ് അകമ്പടിയോടെ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. മുക്കത്തും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.