മലപ്പുറം പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്

പ്രസ് ക്ലബില് കയറി ആര്എസ്എസ് ആക്രമണം. മലപ്പുറ് പ്രസ് ക്ലബിലാണ് സംഭവമുണ്ടായത്. ജില്ലാ കാര്യാലയത്തിന് നേരെ സ്ഫോടക വസ്തുക്കള് എറിഞ്ഞ സംഭവത്തില് ആര്എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങളെടുക്കാന് ശ്രമിച്ച ഫോട്ടോഗ്രാഫറെ അക്രമികള് മര്ദ്ദിച്ചു. ചന്ദ്രിക ഫൊട്ടോഗ്രഫര് ഫുവാദിനാണു മര്ദനമേറ്റത്.
 | 

മലപ്പുറം പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് ആക്രമണം; ചന്ദ്രിക ഫോട്ടോഗ്രാഫര്‍ക്ക് പരിക്ക്

മലപ്പുറം: പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് ആക്രമണം. മലപ്പുറ് പ്രസ് ക്ലബിലാണ് സംഭവമുണ്ടായത്. ജില്ലാ കാര്യാലയത്തിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ അക്രമികള്‍ മര്‍ദ്ദിച്ചു. ചന്ദ്രിക ഫൊട്ടോഗ്രഫര്‍ ഫുവാദിനാണു മര്‍ദനമേറ്റത്. പ്രതിഷേധ പ്രകടനത്തിനിടെ ബൈക്കുകള്‍ തടഞ്ഞതിന്റെ ചിത്രമാണ് ഫുവാദ് പകര്‍ത്തിയത്.

പ്രസ് ക്ലബ് കെട്ടിടത്തില്‍ നിന്ന് ചിത്രം പകര്‍ത്തിയ ഫുവാദിനെ അതിക്രമിച്ചു കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഫുവാാദിന്റെ ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങുകയും ഇവ കേടുവരുത്തുകയും ചെയ്തു.  ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.