Saturday , 25 January 2020
News Updates

‘ഓര്‍മയില്ലേ ഗുജറാത്ത്’; കുറ്റ്യാടിയില്‍ ഭീഷണി മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍; വീഡിയോ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയില്‍ നടത്തിയ വിശദീകരണ റാലിയില്‍ ഭീഷണി മുദ്രാവാക്യങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. ബിജെപി നടത്തിയ വിശദീകരണ പരിപാടി കടകള്‍ അടച്ചും പുറത്തിറങ്ങാതെയുമാണ് ജനങ്ങള്‍ ബഹിഷ്‌കരിച്ചത്. ഇതിന് പിന്നാലെ നടന്ന റാലിയിലാണ് ആര്‍എസ്എസ് ഭീഷണി മുഴക്കിയത്. മുസ്ലീം വിഭാഗത്തിലുള്ളവരെ ലക്ഷ്യമിട്ടുള്ള പ്രകോപനകരമായ മുദ്രാവാക്യങ്ങളില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ഓര്‍മയില്ലേ ഗുജറാത്ത് എന്നാണ് മുദ്രാവാക്യം. റാലിയില്‍ ഉടനീളം പ്രകോപനകരമായ മുദ്രാവാക്യങ്ങളാണ് ആര്‍എസ്എസ് മുഴക്കിയത്. ഗുജറാത്ത് കലാപത്തില്‍ പങ്കില്ലെന്നാണ് സംഘപരിവാര്‍ വാദം.

വീഡിയോ കാണാം

ഓർത്ത് കളിച്ചോ ചെറ്റകളെ …ഇറങ്ങി വാടാ പട്ടികളെ….തന്തയില്ലാ പട്ടികളെ…ഒറ്റ തന്ത ജനിപ്പിച്ചെങ്കിൽ ..ഉമ്മ പാല് കുടിച്ചെങ്കിൽ …ഇറങ്ങി വാടാ പട്ടികളെ…ഇറങ്ങി വാടാ ചെറ്റകളെ….ഓർമയില്ലേ ഗുജറാത്ത്…ഓർത്ത് കളിച്ചോ ചെറ്റകളെ…..ഇന്നലെ കുറ്റ്യാടി ബി ജെ പി നടത്തിയ പൗരത്വ വിശദീകരണ ജാഥയിൽ ഉയർന്ന് കേട്ട മുദ്രാവാക്യമാണ്.. നാട്ടുകാർ കടകൾ അടച്ചും വീട്ടിൽ ഇരുന്നും പരിപാടി ബഹിഷ്കരിച്ചപ്പോൾ നൂറുകണക്കിന് ആർ എസ് എസ് കാർ പല സ്ഥലത്തു നിന്നും ഒഴുകി എത്തി … എന്നിട്ട് എന്താണ് പൗരത്വ ബില്ല് എന്ന് ഉമ്മ പാല് കുടിച്ച മുസ്ലിംകൾക്ക് ഭംഗിയായി വിശദീകരിച്ചു കൊടുത്തു….ഓർമയില്ലേ ഗുജറാത്ത് …ഓർത്തു കളിച്ചോ പട്ടികളെ….ഇതിലും ഭംഗിയായി ഇത് വിശദീകരിക്കാൻ കഴിയില്ല…ഗുജറാത്തിൽ നടത്തിയ വംശഹത്യ രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം….സത്യത്തിൽ ഇവരുടെ പൊതുയോഗം മാത്രമല്ല ബഹിഷ്കരിക്കേണ്ടത്.. മുഖ്യാധാരാ ജീവിതത്തിൽ നിന്നും എല്ലാ ഇടപാടുകളിൽ നിന്നും ഈ ജാതി വംശവെറി തെറി മുദ്രാവാക്യങ്ങൾ അങ്ങാടിയിൽ കൂടെ പരസ്യമായി മുഴക്കി പോകുന്ന ക്രിമിനൽ വർഗീയ വാദികളെ അകറ്റി നിർത്തണം….

Posted by Bipin Padanilam on Monday, January 13, 2020

DONT MISS