മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എസ്എസ് നേതാവ്

2019 ലോക്സഭാ തെരഞ്ഞെടുപ്പില് മോഹന്ലാല് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിക്കുമെന്ന് ആര്എസ്എസ് നേതാവ്. ഇതിനായുള്ള ചര്ച്ചകള് നടന്നു വരികയാണെന്ന് മുതിര്ന്ന ആര്എസ്എസ് നേതാവ് വ്യക്തമാക്കിയതായി ഡെക്കാന് ഹെറാള്ഡ് റിപ്പോര്ട്ട് ചെയ്യുന്നു. തിരുവനന്തപുരം സീറ്റിലായിരിക്കും മോഹന്ലാല് മത്സരിക്കുകയെന്നാണ് അവകാശവാദം.
 | 

മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ആര്‍എസ്എസ് നേതാവ്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് വ്യക്തമാക്കിയതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം സീറ്റിലായിരിക്കും മോഹന്‍ലാല്‍ മത്സരിക്കുകയെന്നാണ് അവകാശവാദം.

മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍ വയനാട്ടില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനായി പ്രധാനമന്ത്രിയെ സൂപ്പര്‍താരം ഇന്നലെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. മോഹന്‍ലാലിനെ മത്സരിപ്പിക്കുന്ന വിഷയത്തില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നും ഇക്കാര്യം ബിജെപി കേരള നേതൃത്വത്തിന് അറിയില്ലെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത പക്ഷേ അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തള്ളി. മാതാപിതാക്കളുടെ പേരിലുള്ള സംഘടനയുടെ കാര്യവുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രിയെ കാണാന്‍ പോയതെന്നാണ് വിശദീകരണം. എന്നാല്‍ വിശ്വശാന്ത്രി ഫൗണ്ടേഷന്‍ തലപ്പത്ത് സംഘപരിവാര്‍ നേതാക്കളുടെ സാന്നിധ്യമുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംഘടന സേവാഭാരതിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.